ജില്ലയിൽ മഴക്ക്​ നേരിയ ശമനം

തൊടുപുഴ: ഒരാഴ്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താണ്ഡവമാടിയ മഴക്ക് നേരിയ ശമനം. ശനിയാഴ്ച ജില്ലയിൽ പലയിടങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഹൈറേഞ്ചിലെ ഇടുക്കിയിലും ദേവികുളത്തും മഴ പെയ്തതൊഴിച്ചാൽ ശക്തമായ മഴയോ മണ്ണിടിച്ചിലോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനിടെ ഇനിയും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​െൻറ അറിയിപ്പ് വന്നതോടെ ഹൈറേഞ്ചുകാർ വീണ്ടും ഭീതിയിലായി. മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴും കഴിഞ്ഞ ദിവസങ്ങളിലെ ദുരന്തങ്ങളുടെ ഓർമകളിൽ കഴിയുന്നവർക്ക് ആശങ്ക ഒഴിയുന്നില്ല. ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ പല വീടുകളും അപകടാവസ്ഥയിലാണ്. നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നു. നിരവധി പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലുമാണ്. ശനിയാഴ്ച ജില്ലയിൽ ഒരിടത്തും മഴയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കലക്ടറേറ്റിലും വിവിധ താലൂക്ക് ഓഫിസുകളിലും പ്രവർത്തിക്കുന്ന കൺേട്രാൾ റൂമുകളിൽനിന്ന് അറിയിച്ചു. വരുംദിവസങ്ങളിൽ മഴ ശക്തിപ്പെട്ടാൽ ദുരന്തത്തി​െൻറ വ്യാപ്തി എന്തായിരിക്കുമെന്ന ഭീതിയിലാണ് ഹൈറേഞ്ച് നിവാസികൾ. ഓരോ വർഷവും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമടക്കം പ്രകൃതിദുരന്തങ്ങളുടെ എണ്ണം വർധിച്ചുവരുന്ന ജില്ലയിൽ ദുരന്തനിവാരണ സംവിധാനങ്ങൾ ഇപ്പോഴും അപര്യാപ്തമാണ്. കാലപ്പഴക്കം ചെന്ന അണക്കെട്ടുകളും ഡാം പരിസരങ്ങളിൽ മുൻ വർഷങ്ങളിലുണ്ടായ ഭൂചലനങ്ങളും ഭീതിയുടെ ആഴം കൂട്ടുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കിയിരിക്കുകയാണ്. റോഡുകൾ തകർന്നതിനാൽ ഹൈറേഞ്ചിൽ പലയിടങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ മഴ കണക്ക് ................................................ താലൂക്ക്- വെള്ളിയാഴ്ചത്തെ മഴ - ശനിയാഴ്ചത്തെ മഴ ഇടുക്കി- 129.8 എം.എം. - 95.4 എം.എം. പീരുമേട്- 157 എം.എം.- 35 എം.എം. ഉടുമ്പൻചോല - 36 എം.എം. - 32 എം.എം. ദേവികുളം- 49 എം.എം. - 60.8 എം.എം. തൊടുപുഴ - 57 എം.എം.- 16 എം.എം. നടപടി കടലാസിൽ; ഭൂമിപതിവ് ഒാഫിസിലെ ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല തൊടുപുഴ: ജില്ലയിലെ കുടിയേറ്റ കർഷകർക്ക് പട്ടയം നൽകാൻ പ്രവർത്തിക്കുന്ന ആറ് ഭൂമിപതിവ് സ്പെഷൽ തഹസിൽദാർ ഒാഫിസുകളിലെ 168 ജീവനക്കാർക്ക് ജൂലൈയിലെ ശമ്പളം ലഭിച്ചില്ല. താൽക്കാലിക ഒാഫിസുകൾ ആയതിനാൽ സർക്കാറി​െൻറ തുടർച്ചാനുമതി ലഭിക്കാത്തതാണ് കാരണം. ഇതുമൂലം ഓണക്കാലത്ത് സർക്കാർ അനുവദിച്ച മുൻകൂർ ശമ്പളവും മറ്റാനുകൂല്യങ്ങളും മാത്രമല്ല, ജീവനക്കാരുടെ േപ്രാവിഡണ്ട് ഫണ്ട് നിക്ഷേപത്തിൽനിന്നുള്ള വായ്പകൾ പോലും എടുക്കാനാകാത്ത നിലയിലാണ്. കാലവർഷം കടുത്തതോടെ ഈ ഓഫിസുകളിലെ ജീവനക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിയോഗിച്ചിരിക്കുകയാണ്. തുടർച്ചാനുമതി നൽകി റവന്യൂ വകുപ്പ് തീരുമാനമെടുത്തെങ്കിലും ധനവകുപ്പ് അനുമതി നൽകിയിട്ടില്ല. ഉടൻ പ്രശ്നം പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് ജീവനക്കാരും പറയുന്നു. ശമ്പളം മുടങ്ങിയത് ഗൗരവമായി കാണണമെന്നും അടിയന്തരമായി തുടർച്ചാനുമതി നൽകണമെന്നും ജോയൻറ് കൗൺസിൽ ജില്ല കമ്മിറ്റി അടിയന്തര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ആർ. ബിജുമോൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എ. സുരേഷ്കുമാർ, ജില്ല സെക്രട്ടറി ഒ.കെ. അനിൽകുമാർ, കേരള റവന്യൂ ഡിപ്പാർട്മ​െൻറ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളായ ബി. സുധർമ, ഹോർമിസ് കുരുവിള, ഇ.കെ. അബൂബക്കർ, കെ.വി. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.