തൊടുപുഴ: മുണ്ടൻമുടി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി അനീഷിനുനേരെ നാട്ടുകാരുടെ അസഭ്യവർഷവും കൈയേറ്റ ശ്രമവും. ചൊവ്വാഴ്ച രാത്രിയോടെയാണ് മുണ്ടൻമുടി കൂട്ടക്കൊലക്കേസിലെ പ്രധാനപ്രതി അനീഷിനെ നേര്യമംഗലത്തുനിന്ന് കാളിയാർ സി.െഎയുടെ നേതൃത്വത്തിൽ പിടികൂടുന്നത്. കൂട്ടുപ്രതി ലിബീഷ് രണ്ടുദിവസം മുമ്പ് പിടിയിലായതിനെ തുടർന്നാണ് അനീഷ് അടിമാലി വനമേഖലയിൽ ഒളിവിൽ പോയത്. വനമേഖല മുഴുവൻ അരിച്ചുപെറുക്കിയിട്ടും പ്രതിയെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാത്രി മാമലക്കണ്ടത്തെ ബന്ധുവീട്ടിലേക്ക് പ്രതി എത്തുന്നുവെന്ന വിവരം മാമലക്കണ്ടത്തെ ഒാേട്ടാ ഡ്രൈവറാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഇവർ എത്തുേമ്പാൾ മാമലക്കണ്ടത്തെ ഒരു വീടിന് പിന്നിൽ അനീഷിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. പിടികൂടി വാഹനത്തിൽ കയറ്റുന്നതിനിടെയാണ് പ്രദേശവാസികൾ അസഭ്യവർഷവുമായി രംഗത്തെത്തിയത്. ചിലർ കൈയേറ്റത്തിനും ശ്രമിച്ചു. പൊലീസ് ഏറെ പ്രയാസപ്പെട്ടാണ് അനീഷിനെ വാഹനത്തിൽ കയറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.