കാർഷികോൽപന്നങ്ങൾ വിൽക്കാനും വാങ്ങാനും സൗജന്യ മൊബൈൽ ആപ്പും വെബ്​പോർട്ടലും

തൊടുപുഴ: ഇടനിലക്കാരില്ലാതെ കാർഷികോൽപന്നങ്ങൾ ഒാൺലൈനിൽ നേരിട്ട് വിൽക്കാനും വാങ്ങാനും ഫാർമേഴ്സ് ഇ-മാർക്കറ്റ് മൊബൈൽ ആപ്പും www.farmersemarket.in എന്ന വെബ്പോർട്ടലും സജ്ജം. നബാർഡി​െൻറ സഹകരണത്തോടെ പ്രവർത്തിക്കുന്ന തൊടുപുഴ ഫാർമേഴ്സ് ക്ലബ് കൃഷി വകുപ്പ് ആത്മയുടെ സഹകരണത്തോടെയാണ് വെബ്പോർട്ടൽ ആരംഭിച്ചത്. മൊബൈൽ ആപ് മൊബൈൽ ഫോണിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യുന്ന കർഷകർക്കും ഉപഭോക്താക്കൾക്കും കമീഷനോ സർവിസ് ചാർജോ ഇല്ലാതെ കാർഷികോൽപന്നങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യാമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെബ്പോർട്ടലി​െൻറ ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. മൊബൈൽ ആപ്പി​െൻറ ഉദ്ഘാടനം കർണാടക കൃഷിമന്ത്രി കൃഷ്ണ ബൈര ഗൗഡ നിർവഹിച്ചു. കൂടാതെ വിവിധ മണ്ണ് പരിശോധന കേന്ദ്രങ്ങൾ, കർഷകരുടെ പുതിയ കണ്ടുപിടിത്തങ്ങൾ, വിവിധ കൃഷി അനുബന്ധ വകുപ്പുകളുടെ വെബ്സൈറ്റുകൾ, കർഷകർക്ക് ടെലിഫോൺ, വാട്ടർ, ഇലക്ട്രിസിറ്റി ബില്ലുകൾ അടക്കാനും, ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മൊബൈൽ റീചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. വാർത്തസമ്മേളനത്തിൽ ഫാർമേഴ്സ് ക്ലബ് പ്രസിഡൻറ് ടോം ചെറിയാൻ, സെക്രട്ടറി രാജീവ് പാടത്തിൽ, ട്രഷറർ സി.എ. ഷൈജോ ചെറുനിലം, വൈസ് പ്രസിഡൻറ് സോണി കിഴക്കേക്കര, കോഒാഡിനേറ്റർ ടോം അഞ്ചുകണ്ടത്തിൽ, പുന്നൂസ് മംഗലത്ത് എന്നിവർ പെങ്കടുത്തു. വസ്തു തർക്കം: സംഘർഷത്തിൽ പഞ്ചായത്ത് അംഗമടക്കം രണ്ടുപേർക്ക് പരിക്ക് വണ്ടിപ്പെരിയാർ: ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന ഭൂമിയെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക്. പരിക്കേറ്റ വണ്ടിപ്പെരിയാർ പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സുഭാഷ് ധനരാജ് (26) പെരിയാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിലും തോട്ടം മാനേജർ ടോണി (30) പീരുമേട് താലൂക്ക് ആശുപത്രികളിലും ചികിത്സ തേടി. നെല്ലിമലയിലെ തർക്കസ്ഥലത്ത് ബുധനാഴ്ച രാവിലെ പത്തോടു കൂടിയാണ് സംഭവം. സ്വകാര്യ എസ്റ്റേറ്റിനോട് ചേർന്ന സ്ഥലം സംബന്ധിച്ച് പ്രദേശവാസികളും എസ്റ്റേറ്റ് അധികൃതരും തമ്മിൽ വർഷങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. ഇതുസംബന്ധിച്ച് കോടതിയിൽ കേസുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.