ചെങ്ങന്നൂർ: ഏഴാം കടലിനക്കരെനിന്നും മലയാളക്കരക്കൊരു മരുമകൾ. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട അമേരിക്കൻ യുവതിയും മലയാളിയുമായുള്ള വിവാഹം ബുധനാഴ്ച ചെങ്ങന്നൂരിൽ നടന്നു. ഫേസ്ബുക്കിലൂടെ രണ്ടുവർഷം മുമ്പ് പരിചയപ്പെട്ട ആഫ്രോ ഏഷ്യൻ വംശജയായ 34കാരി ഏയ്ഞ്ചൽ ലേ ജോയും ചെങ്ങന്നൂർ സ്വദേശിയായ കിഷോർ രാജുമാണ് വിവാഹിതരായത്. മുളക്കുഴ രാജ് വിഹാറിൽ പ്രവാസ മലയാളിയായിരുന്ന ഒ.ടി. രാജൻ-ചെങ്ങന്നൂർ താലൂക്ക് സപ്ലൈ ഓഫിസറായ സുധാമണി ദമ്പതികളുടെ മകൻ കിഷോർ രാജ് അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ കമ്പനിയിൽ ഫിസിക്കൽ വിഭാഗത്തിൽ രണ്ടുവർഷമായി ജോലി ചെയ്യുകയാണ്. ക്ലേയുടെയും ലേ ജോയുടെയും ഏകമകളായ ഏയ്ഞ്ചൽ ലേ ജോയ് അമേരിക്കൻ സർക്കാറിെൻറ പ്രതിരോധ സേനയിൽ ടെക്സാസിലെ ഉദ്യോഗസ്ഥയാണ്. ഫേസ്ബുക്ക് പരിചയം പ്രണയമായി മാറിയതോടെ ഇരുവരും മാതാപിതാക്കളുടെ സമ്മതത്തോടെയാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. എയ്ഞ്ചൽ രണ്ടുതവണ ടൂറിസ്റ്റായി കേരളം സന്ദർശിച്ചിട്ടുണ്ട്. അമേരിക്കയിൽനിന്നും ഒരാഴ്ച മുമ്പ് കേരളത്തിലെത്തി കിഷോറിെൻറ മുളക്കുഴയിലെ കുടുംബവീട്ടിൽ താമസിക്കുകയായിരുന്നു. ഒരു മതത്തിലും ചേരാതെ അമേരിക്കയിൽ ജീവിച്ചിരുന്നതിനാൽ ഹിന്ദുമതം സ്വീകരിക്കുന്നതിന് താൽപര്യമായിരുന്ന ഏയ്ഞ്ചലിെൻറ പേര് ഇപ്പോൾ അഗ്നിദേവിയെന്നാണ്. കേരളീയ വേഷം ധരിച്ചാണ് വധു എത്തിയത്. തുടർന്ന് 11ന് ആരംഭിച്ച വിവാഹ കർമങ്ങൾ ഉച്ചക്ക് 1.30നാണ് പര്യവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.