വണ്ടിപ്പെരിയാർ: രണ്ടുദിവസമായി തുടരുന്ന മഴയിൽ ചോറ്റുപാറ-പെരിയാർ തോട്ടിലെ നീരൊഴുക്ക് വർധിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയിൽ നെല്ലിമലയിലും കക്കിക്കവലയിലുമാണ് വെള്ളം കയറിയത്. ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത രീതിയിൽ വെള്ളക്കെട്ടായി. ദേശീയപാതക്ക് സമാന്തരമായി ഒഴുകുന്ന തോട് കരകവിയുന്നതാണ് പ്രശ്നത്തിന് കാരണം. ഈ കാലവർഷത്തിൽ പത്തിലധികം ദിവസങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. യുവാവിനെ ഇടിച്ച് നിർത്താതെ പോയ കാർ നാട്ടുകാർ പിടികൂടി മുട്ടം: ടൗണിൽ സുഹൃത്തുക്കളുമായി സംസാരിച്ച് നിന്ന യുവാവിനെ കാറിടിച്ച് വീഴ്ത്തി. മുട്ടം കോതായിൽ അൻവറിനെയാണ് (37) അമിത വേഗത്തിലെത്തിയ കാറിടിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴിനായിരുന്നു സംഭവം. നിർത്താതെ പോയ കാർ നാട്ടുകാർ ടൗണിൽ തടഞ്ഞ് പൊലീസിൽ ഏൽപിച്ചു. കാറിലുണ്ടായിരുന്ന മേലുകാവ് സ്വദേശിയെ മുട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ അൻവറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.