ചെറുതോണി: ഇടുക്കി ഡാം തുറക്കുമെന്ന ആശങ്ക ഒഴിവായതോടെ ഇടുക്കി ജലസംഭരണിയിൽ ലക്ഷക്കണക്കിന് രൂപയുടെ മത്സ്യസമ്പത്ത് സുരക്ഷിതം. ഡാം തുറക്കേണ്ടി വന്നാൽ മത്സ്യസമ്പത്ത് മുഴുവൻ ഒഴുകി പെരിയാറ്റിലെത്തും. ഇത് തടയാൻ ഡാമിൽ വലതീർക്കാനും അധികൃതർ ആലോചിച്ചിരുന്നു. യാദൃച്ഛികമായിട്ടാണെങ്കിലും മഴമാറി മാനം തെളിഞ്ഞതോടെ ജലാശയത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച അധികൃതർക്കും ആശ്വാസമായി. സ്വാമിനാഥൻ കമീഷൻ നിർദേശിച്ച ധനസഹായത്തോടെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി 2012ലാണ് ഇടുക്കി ജലാശയത്തിൽ മീൻവളർത്തൽ പദ്ധതി ആരംഭിക്കുന്നത്. സംസ്ഥാനത്തെ 20 ജലസംഭരണികളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ദേശീയ മത്സ്യവികസന ബോർഡ് ഇടുക്കി അണക്കെട്ട് െതരഞ്ഞെടുത്തത്. കാർപ്പ് ഇനത്തിൽപെട്ട കട്ല, രോഹു തുടങ്ങിയ ഒരുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങൾ പൂർണ വളർച്ചയെത്തിക്കഴിഞ്ഞു. ആദിവാസികൾക്കാണ് ഇടുക്കി അണക്കെട്ടിൽനിന്ന് മീൻ പിടിച്ചു വിൽക്കാൻ മുൻഗണന. ഇത് സുഗമമായി നടത്താൻ സ്ഥലവാസികളായ ആദിവാസികളെ ഉൾപ്പെടുത്തി സൊസൈറ്റി രൂപവത്കരിച്ച് മീൻ പിടിച്ച് വിൽക്കാനായിരുന്നു തീരുമാനം. ഇതുസംബന്ധിച്ച് പിന്നീട് നടപടിയുണ്ടായില്ല. ലക്ഷക്കണക്കിന് രൂപയുടെ മത്സ്യസമ്പത്താണ് ഇടുക്കി ജലാശയത്തിലുള്ളത്. ഓണം-ബക്രീദ് ഖാദി മേള തുടങ്ങി ഇടുക്കി: ഓണം-ബക്രീദ് ഖാദി മേളയുടെ ജില്ലതല ഉദ്ഘാടനം കട്ടപ്പന ഗാന്ധി സ്‌ക്വയർ ഖാദിഗ്രാമ സൗഭാഗ്യയിൽ മന്ത്രി എം.എം. മണി നിർവഹിച്ചു. നഗരസഭ ചെയർമാൻ മനോജ് എം. തോമസ് അധ്യക്ഷത വഹിച്ചു. ആദ്യവിൽപന ഖാദി ബോർഡ് അംഗം ടി.വി. ബേബി നിർവഹിച്ചു. ഡി.ടി.പി.സി നിർവാഹക സമിതി അംഗം അനിൽ കൂവപ്ലാക്കൽ, ലീഡ് ബാങ്ക് മാനേജർ ജി. രാജഗോപാലൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ എൻ.പി. സന്തോഷ്, ഖാദി ബോർഡ് ഭരണവിഭാഗം ഡയറക്ടർ കെ.എസ്. പ്രദീപ്കുമാർ, ജില്ല പ്രോജക്ട് ഓഫിസർ ആേൻറാ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഓണക്കാലത്ത് സംസ്ഥാനത്തെ 411 ഖാദിവ്യവസായ വിപണന കേന്ദ്രങ്ങൾ വഴി 63 കോടി രൂപയുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുകയാണ് ലക്ഷ്യം. ആഗസ്റ്റ് 24 വരെ നീളുന്ന വിപണനമേളയിൽ ഖാദി ഉൽപന്നങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കും. ഓരോ 1000 രൂപയുടെ ഖാദി ഉൽപന്നങ്ങൾ വാങ്ങുമ്പോഴും ഒരു സമ്മാനകൂപ്പൺ നൽകും. നറുക്കെടുപ്പിലൂടെ മാരുതി വാഗൺ ആർ കാർ രണ്ടാം സമ്മാനം ഒരാൾക്ക് അഞ്ച് പവൻ, മൂന്നാം സമ്മാനം 14 ജില്ലകളിലും രണ്ടുപേർക്ക് ഒരുപവൻ വീതവും ലഭിക്കും. കൂടാതെ ഓരോ ജില്ലയിലും ആഴ്ചതോറും ഒരാൾക്ക് 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ നൽകും. സർക്കാർ അർധസർക്കാർ ജീവനക്കാർക്ക് 50,000 രൂപയുടെ ക്രെഡിറ്റ് സൗകര്യവുണ്ട്. ജീവനക്കാരുടെ സൗകര്യത്തിനായി ഖാദി ഓണം-ബക്രീദ് വിൽപന കൗണ്ടർ എട്ട് മുതൽ കലക്ടറേറ്റിൽ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.