മുക്കുപണ്ടം പണയം​െവച്ച് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍

കൊച്ചി: കലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംെവച്ച് പലതവണ തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. പത്തനംതിട്ട കോന്നി സ്വദേശി റഫീഖാണ് (40)എറണാകുളം നോര്‍ത്ത് പൊലീസി​െൻറ പിടിയിലായത്. ഇയാള്‍ ചൊവ്വാഴ്ച വൈകീട്ട് സ്ഥാപനത്തിൽ ഉരുപ്പടികള്‍ പണയംെവക്കാനെത്തിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാള്‍ പലവട്ടം ഇതേ സ്ഥാപനത്തില്‍ ഉരുപ്പടികള്‍ പണയത്തിന് കൊണ്ടുവന്നിട്ടുണ്ട്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.