​െറസിഡൻഷ്യൽ സ്​കൂൾ പ്രവേശനം

ഇടുക്കി: പട്ടികജാതി വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താനായി താമസസൗകര്യമുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ചേർത്ത് പഠിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് ജില്ല പഞ്ചായത്തുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിലേക്ക് 2018-19 അധ്യയനവർഷം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2017-18 അധ്യയന വർഷം നാലാം ക്ലാസിൽ വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചതും കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാത്തതുമായ പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ജില്ലയിലെ വിവിധ ഇംഗ്ലീഷ് മീഡിയം െറസിഡൻഷ്യൽ വിദ്യാലയങ്ങളിലാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. പ്രവേശനം ലഭിക്കുന്നവരുടെ താമസം, ഭക്ഷണം, ഫീസ് തുടങ്ങി എല്ലാ ചെലവുകളും ജില്ല പഞ്ചായത്ത് വഹിക്കും. താൽപര്യമുള്ളവർ പേര്, വിലാസം, ജാതി, വാർഷികവരുമാനം, ജനനത്തീയതി, പഠിച്ച സ്കൂൾ, ജില്ല, നാലാം ക്ലാസ് വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക് എന്നീ വിവരങ്ങൾ ഉൾപ്പെടുന്ന അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം േമയ് 10ന് വൈകീട്ട് അഞ്ചിനുമുമ്പ് ജില്ല പട്ടികജാതി വികസന ഓഫിസർ, ഇടുക്കി, മൂലമറ്റം പി.ഒ എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഇടുക്കി ജില്ല പഞ്ചായത്ത് ഓഫിസ് (ഫോൺ: 04862-233069), ജില്ല പട്ടികജാതി വികസന ഓഫിസ്, മൂലമറ്റം (ഫോൺ: 04862-252003) ജില്ലയിലെ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകൾ എന്നിവിടങ്ങളിൽ ബന്ധപ്പെടണം. കുടുംബശ്രീ അംഗങ്ങൾക്ക് സ്വയം തൊഴിൽ സഹായമായി ഒരു കോടിയുടെ വായ്പ ഇടുക്കി: കുടുംബശ്രീ അംഗങ്ങൾക്ക് വരുമാനമാർഗമൊരുക്കാൻ കട്ടപ്പന നഗരസഭ സി.ഡി.എസി​െൻറ വായ്പ സഹായം. ഒരു കോടിരൂപയാണ് വിവിധ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ അംഗങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ നൽകിയത്. നഗരസഭ ഹാളിൽ നടന്ന വായ്പ വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ മനോജ് എം. തോമസ് നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ േഗ്രസ് മേരി ടോമിച്ചൻ അധ്യക്ഷതവഹിച്ചു. 41 യൂനിറ്റുകൾക്കായി രണ്ടുമുതൽ നാലുലക്ഷം രൂപവരെയാണ് വായ്പനൽകുന്നത്. ഇതിൽ 29 എണ്ണം കുടുംബശ്രീ സംഘങ്ങളും 12 എണ്ണം ജെ.എൽ.ജി യൂനിറ്റുകളുമാണ്. കൂൺ കൃഷി, മത്സ്യകൃഷി, ആട്, കന്നുകാലി വളർത്തൽ, തയ്യൽ യൂനിറ്റ്, ബ്യൂട്ടി പാർലർ, ജൈവപച്ചക്കറി നഴ്സറി, വാഴ, കപ്പ കൃഷി, പലഹാരനിർമാണ യൂനിറ്റ് തുടങ്ങിയ മേഖലകളാണ് സ്വയംതൊഴിൽ സംരംഭത്തിനായി അംഗങ്ങൾ തെരഞ്ഞെടുത്തത്. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽനിന്നാണ് സി.ഡി.എസ് വായ്പയെടുത്ത് കുടുംബശ്രീ അംഗങ്ങൾക്ക് നൽകിയത്. നഗരസഭയിലെ അഞ്ഞൂറോളം വനിതകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഉദ്ഘാടന യോഗത്തിൽ കെ.എസ്.ബി.സി.ഡി.സി ജില്ല മാനേജർ പ്രീതി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ സി.കെ. മോഹനൻ, ബിന്ദുലത രാജു, ലീലാമ്മ ഗോപിനാഥ്, ബെന്നി കല്ലൂപ്പുരയിടം, മനോജ് മുരളി, ബീന വിനോദ്, മഞ്ജു സതീഷ്, ജലജ ജയസൂര്യ, തങ്കമണി രവി, മിനി സാബു, ലൂസി ജോയി എന്നിവർ പങ്കെടുത്തു. സി.ഡി.എസ് ഉപസമിതി അംഗം ലിസി ജയിംസ് സ്വാഗതവും സി.ഡി.എസ് അംഗം സുനില വിജയൻ നന്ദിയും പറഞ്ഞു. പെേട്രാൾ, ഡീസൽ വിലവർധന പിൻവലിക്കണം -എസ്.ടി.യു തൊടുപുഴ: ആഗോള വിപണിയിൽ എണ്ണവില 148 ഡോളറായി ഉയർന്നപ്പോൾ ഈടാക്കിയതിെനക്കാളും ഉയർന്ന തുക എണ്ണവില 70 ഡോളറിലേക്ക് താഴ്ന്നപ്പോഴും ഈടാക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളെ സംഘടിത കൊള്ളക്ക് വിധേയമാക്കുന്നതി​െൻറ പ്രത്യക്ഷ ഉദാഹരണമാണെന്ന് സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്.ടി.യു) ജില്ല കമ്മിറ്റി ആരോപിച്ചു. ഇന്ധന വിലവർധന പിൻവലിക്കാൻ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ജില്ല പ്രസിഡൻറ് പി.എൻ. സീതി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ.എം. സലിം, ടി.കെ. അബ്ദുൽ കരീം, പി.എം.എ. റഹീം, വി.എച്ച്. മുഹമ്മദ്, അജാസ് പുത്തൻപുര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.