ചോദ്യപേപ്പർ മാറിയ സംഭവം: സി.ബി.എസ്.ഇ വാദങ്ങൾ വാസ്തവവിരുദ്ധം -ആമിയ സലീമിെൻറ ബന്ധുക്കൾ കോട്ടയം: പത്താം ക്ലാസ് കണക്കുപരീക്ഷയിൽ ചോദ്യപേപ്പർ മാറിനൽകിയ സംഭവത്തിൽ സി.ബി.എസ്.ഇയുടെ വാദം തെറ്റാണെന്ന് കുമ്മനം ചാത്തൻകോട്ടുമാലിൽ കൊച്ചുവാഴയിൽ സലീമിെൻറ മകൾ ആമിയ സലീമിെൻറ ബന്ധുക്കൾ ആരോപിച്ചു. പരീക്ഷയിൽ പഴയ ചോദ്യപേപ്പറാണ് ലഭിച്ചതെന്ന പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി സി.ബി.എസ്.ഇ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തോട് പ്രതികരിച്ച് ബന്ധു നാസർ ചാത്തൻകോട്ടുമാലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചോദ്യപേപ്പർ മാറിയ സംഭവത്തിൽ പെൺകുട്ടി കള്ളം പറയുകയാണെന്ന രീതിയിൽ ചിലമാധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഇത് വിദ്യാർഥിയുടെ മാനസികനിലയെപോലും ബാധിക്കുമെന്ന ആശങ്ക കുടുംബത്തിനുണ്ട്. ഇക്കാര്യത്തിൽ കുട്ടിക്ക് കളവുപറയേണ്ട കാര്യമില്ല. പറഞ്ഞകാര്യങ്ങളിൽ നൂറുശതമാനവും ഉറച്ചുനിൽക്കുന്നു. കോടതിയിലും അത് ആവർത്തിക്കും. സഹോദരെൻറ പഴയ ചോദ്യപേപ്പർ ഉപയോഗിച്ചാണ് പരീക്ഷയെഴുതിയതെന്ന സി.ബി.എസ്.ഇ വാദം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പരീക്ഷഹാളിൽ കിട്ടിയ ചോദ്യപേപ്പർ ഉൾപ്പെടെ അന്നുതന്നെ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. പ്രിൻസിപ്പൽ മുഖേന സി.ബി.എസ്.ഇ റീജനൽ അധികൃതർക്കും പരാതി െകാടുത്തിരുന്നു. പരീക്ഷയെഴുതുന്ന സമയത്ത് ഇൻവിജിലേറ്ററോട് പരാതിപ്പെട്ടില്ലെന്ന് പറയുന്നതിൽ കഴമ്പില്ല. പരീക്ഷയെഴുതുേമ്പാൾ ചോദ്യപേപ്പർ മാറിയോയെന്ന് കുട്ടിക്ക് അറിയില്ലായിരുന്നു. പരീക്ഷയെഴുതി പുറത്തിറങ്ങിയ ആമിയ സഹപാഠികളുമായി പരീക്ഷക്കാര്യം ചർച്ചചെയ്തപ്പോഴാണ് തെൻറ ചോദ്യക്കടലാസ് വേറെയാണെന്ന് മനസ്സിലാക്കിയത്. മേയ് നാലിന് വീണ്ടും കേസ് പരിഗണിക്കും മുമ്പ് വസ്തുതകൾ ഹൈകോടതിയെ ബോധ്യപ്പെടുത്തും. സി.ബി.എസ്.ഇ വാദങ്ങൾ വാസ്തവവിരുദ്ധമാണെന്ന് തെളിയിക്കാൻ വിശദ സത്യവാങ്മൂലം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 28ന് കോട്ടയം വടവാതൂർ നവോദയ വിദ്യാലയം സെൻററിൽ നടന്ന കണക്കുപരീക്ഷയിലാണ് ചോദ്യപേപ്പർ മാറിക്കിട്ടിയത്. 2016ൽ സഹോദരൻ അൽത്താഫ് സലീം എഴുതിയ പരീക്ഷയുടെ അതേ ചോദ്യപേപ്പറായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പഠിച്ച കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂൾ മുഖേന സി.ബി.എസ്.ഇ റീജനൽ അധികൃതർക്ക് രക്ഷിതാക്കൾ പരാതി നൽകിയെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ല. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഇതേതുടർന്ന് ചോദ്യപേപ്പർ മാറിനൽകിയ സംഭവത്തിൽ വിദ്യാർഥിനിക്ക് പുനഃപരീക്ഷ നടത്താമെന്ന് ഹൈേകാടതി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.