ട്വിറ്ററിൽ മോദിയെ പരിഹസിച്ച് രാഹുൽ ന്യൂഡൽഹി: യു.എസിൽ ജോലിചെയ്യുന്നവരുടെ പങ്കാളികളുടെ തൊഴിൽവിസ അവസാനിപ്പിക്കാനുള്ള തീരുമാനം ഇന്ത്യക്ക് കനത്ത തിരിച്ചടിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ചില കാര്യങ്ങൾ ആലിംഗനത്തിലൂടെ നേടിയെടുക്കാൻ കഴിയും. എന്നാൽ, വിസയുടെ കാര്യം അങ്ങനെയല്ല. നിങ്ങൾക്കുള്ളത് നിങ്ങൾക്ക്-രാഹുൽ ട്വിറ്ററിൽ മോദിയെ പരിഹസിച്ചു. യു.എസിെൻറ തീരുമാനം ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് ബാധിക്കുക. ''പണം കൊടുത്ത് വാങ്ങാൻ കഴിയാത്ത ചിലതുണ്ട്. എന്നാൽ, മാസ്റ്റർ കാർഡ് എല്ലാറ്റിനും ഉപയോഗിക്കാം''- എന്ന പരസ്യവാചകം കടമെടുത്താണ് രാഹുലിെൻറ ട്വീറ്റ്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നൽകുന്നതാണ് മോദിയുടെ വിദേശകാര്യനയമെന്നും രാഹുൽ ആരോപിച്ചു. മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനും ലശ്കറെ ത്വയ്യിബ തലവനുമായ ഹാഫിസ് സഇൗദിനെ പാകിസ്താൻ വീട്ടുതടങ്കലിൽ നിന്ന് വിട്ടയച്ചപ്പോഴും മോദിയുടെ ആലിംഗന നയതന്ത്രത്തെയും രാഹുൽ കളിയാക്കിയിരുന്നു. എഴുപതിനായിരത്തിലേറെ ആളുകളുടെ തൊഴിൽവിസയാണ് ട്രംപ് ഭരണകൂടം നിർത്തലാക്കാനൊരുങ്ങുന്നത്. എച്ച് വൺ ബി വിസയുള്ളവരുടെ പങ്കാളികൾക്ക് അനുവദിക്കുന്നതാണ് എച്ച് 4 തൊഴിൽ വിസ. ഒബാമ ഭരണകൂടമാണ് ഇൗ സമ്പ്രദായം കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.