കോൺഗ്രസ് പ്രകടനപത്രിക ഇന്ന് രാഹുൽ ഗാന്ധി പുറത്തിറക്കും

225 പ്രകടനപത്രികയുമായി ബി.ജെ.പി ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസി​െൻറ പ്രകടനപത്രിക അധ്യക്ഷൻ രാഹുൽ ഗാന്ധി വെള്ളിയാഴ്ച മംഗളൂരുവിൽ പുറത്തിറക്കും. പാർട്ടിയുടേത് ജനപക്ഷത്തുനിൽക്കുന്ന പ്രകടനപത്രികയാകുമെന്നും വിവിധ മേഖലകളിലെ വിദഗ്ധർ, എം.എൽ.എമാർ, മന്ത്രിമാർ, പൊതുജനങ്ങൾ എന്നിവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ച് നാലുമാസം കൊണ്ടാണ് പൂർത്തിയാക്കിയതെന്നും പ്രകടനപത്രിക നിർമാണസമിതി ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ വീരപ്പ മൊയ്ലി പറഞ്ഞു. താഴെക്കിടയിലെ പാർട്ടിപ്രവർത്തകരുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും സർക്കാർ ഉദ്യോഗസ്ഥരുമായും മണിക്കൂറുകൾ ചർച്ച നടത്തിയാണ് പ്രകടനപത്രികക്ക് അന്തിമരൂപം നൽകിയത്. കർഷകരുടെയും തൊഴിൽ വർഗത്തി​െൻറയും വ്യവസായികളുടെയും പ്രശ്നങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. വിദ്യാഭ്യാസപുരോഗതിക്കായി വിദ്യാഭ്യാസവിദഗ്ധർ, വൈസ് ചാൻസലർമാർ എന്നിവരുടെ അഭിപ്രായങ്ങളും തേടിയിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി സംസ്ഥാനതലത്തിൽ ഒന്നും ഓരോ മേഖലക്കും 30 ജില്ലകൾക്കുമായി വ്യത്യസ്ത പ്രകടനപത്രികയുമാണ് പാർട്ടി പുറത്തിറക്കുന്നത്. ശനിയാഴ്ച ബംഗളൂരു, ഹുബ്ബള്ളി, ഗുൽബർഗ, ചിത്രദുർഗ, ധാർവാഡ് എന്നിവിടങ്ങളിൽ മേഖലതലത്തിലെ പത്രിക പുറത്തിറക്കും. 2013ൽ പ്രകടനപത്രികയിൽ പറഞ്ഞ 168 കാര്യങ്ങളിൽ 159 എണ്ണവും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ നടപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അധികാരത്തിൽ തിരിച്ചെത്താമെന്ന് സ്വപ്നം കാണുന്ന ബി.ജെ.പി 225 പ്രകടനപത്രികകളാണ് പുറത്തിറക്കുക. സംസ്ഥാനതലത്തിൽ ഒന്നും ഒാരോ മണ്ഡലത്തിനും ഒന്നുവീതം 224 എണ്ണവുമാണ് തയാറാക്കുന്നത്. ബംഗളൂരുവി​െൻറ വികസനത്തിനായിമാത്രം ഒരുഭാഗവും ഉൾപ്പെടുത്തും. മൂന്നുദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് പാർട്ടി വക്താവ് വമൻ ആചാര്യ പറഞ്ഞു. ജനതാദൾ-എസി​െൻറ പ്രകടനപത്രികയും ഒരാഴ്ചക്കുള്ളിൽ പ്രസിദ്ധപ്പെടുത്തും. വരുംദിവസങ്ങളിൽ പ്രകടനപത്രികയായിരിക്കും പ്രചാരണത്തിലെ താരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.