ആഞ്ഞുവീശിയ കാറ്റിൽ ചിങ്ങവനത്തും പനച്ചിക്കാട്ടും വൻനാശം; നിരവധി വീടുകൾ തകർന്നു

ചിങ്ങവനം: ചിങ്ങവനത്തും സമീപത്തും ആഞ്ഞുവീശിയ കാറ്റിൽ വൻനാശം. നിരവധി വീടുകൾ തകർന്നു. കുട്ടികളടക്കം നാലുപേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി ഏഴിനാണ് സംഭവം. ചിങ്ങവനം, പനച്ചിക്കാട്, കുറിച്ചി, നാട്ടകം പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് മരം കടപുഴകിയും മേൽക്കൂര പറന്നും നിരവധി വീടുകൾ തകർന്നത്. പനച്ചിക്കാട് പഞ്ചായത്തിലെ മലവേടൻ കോളനിയിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളി​െൻറ മേൽക്കൂര പൂർണമായി തകർന്ന് സമീപത്തെ വീടുകളിലേക്ക് പതിച്ച് എട്ടുവീടുകൾ തകർന്നു. വീടുകളിലെ കുട്ടികളടക്കമുള്ള നാലുേപർക്കാണ് പരിക്കേറ്റത്. ചങ്ങനാശ്ശേരിയിൽനിന്ന് അഗ്നിരക്ഷാസേനെയത്തിയാണ് മരങ്ങൾ നീക്കിയത്. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകൾക്ക് മുകളിലും മരംവീണ് ലൈനുകളും പൊട്ടി. വൈദ്യുതി ബന്ധം തകരാറിലായതോടെ പ്രദേശം പൂർണമായി ഇരുട്ടിലാണ്. റോഡിലേക്ക് വീണ മരം വെട്ടിമാറ്റിയതടക്കമുള്ള രക്ഷാപ്രവർത്തനത്തിനു വൈദ്യുതി മുടക്കവും മഴയും തടസ്സമായി. പാത്താമുട്ടം സ​െൻറ് ഗിസ്റ്റ് കോളജിലെ മാത്തമാറ്റിക്സ് വകുപ്പി​െൻറ മേൽക്കൂര തകർന്നു. ആർക്കും പരിക്കില്ല. കുഴിമറ്റം കമ്യൂണിറ്റി ഹാളി​െൻറ മേല്‍ക്കൂര പൂര്‍ണമായും കാറ്റത്ത് പറന്നുപോയി സമീപത്തെ വീടുകൾക്ക് മുകളിൽ പതിക്കുകയായിരുന്നു. കണിയാംപറമ്പില്‍ റോയി, വെള്ളൂത്തുരുത്ത ബിനു എന്നിവരുടെ വീടുകളും മരങ്ങള്‍ കടപുഴകി തകര്‍ന്നു. പാത്താമുട്ടം കരിത്തലയ്ക്കല്‍ കൊച്ചുമോ​െൻറ വീടും തകര്‍ന്ന നിലയിലാണ്. കുറിച്ചിയില്‍ ഇത്തിത്താനം ഭാഗത്ത് കുരട്ടിമലയില്‍ മറ്റത്തില്‍ ചെല്ലപ്പ​െൻറ വീടി​െൻറ മുകളിലേക്ക് സമീപത്തെ ആഞ്ഞിലി മരം വീണു. വലിയ ശബ്ദം കേട്ട് വീടിനകത്തുണ്ടായിരുന്നവര്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. ചൂരച്ചിറ മാര്‍ക്കോസി​െൻറ വീടിനും സമീപത്തെ മഠത്തിന് മുകളിലേക്കും മരംവീണു. നാട്ടകം പടിഞ്ഞാറന്‍ ഭാഗത്ത് കാറ്റിലും മഴയിലും മൂന്നുദിവസമായി വൈദ്യുതി തകരാറിലാണ്. തുടര്‍ന്ന് മുന്‍ നഗരസഭ അംഗം അനീഷ് വരമ്പിനകത്തി​െൻറ നേതൃത്വത്തിൽ നാട്ടുകാര്‍ പള്ളം പുഞ്ച ഓഫിസ് ഉപരോധിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് ഇ.ആര്‍. സുനില്‍കുമാര്‍, റോയ് മാത്യു, സുപ്രിയ സന്തോഷ്, എബിസണ്‍ കെ. എബ്രഹാം, ബി.ആര്‍. മഞ്ജീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.