കാവിവത്​കരണമെന്ന്​ കോൺഗ്രസ്​; വിമർശിക്കാൻ അർഹതയില്ലെന്ന്​ ബി.ജെ.പി

ന്യൂഡൽഹി: ജസ്റ്റിസ് കെ.എം. ജോസഫിെന സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശിപാർശ മടക്കിയ കേന്ദ്ര സർക്കാർ നടപടിമൂലം കോടതിയുടെ സ്വാതന്ത്ര്യം അപകടത്തിലായെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കോടതികളിൽ സ്വന്തം ആളുകളെ നിറക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും കോൺഗ്രസ് വിമർശിച്ചു. മതിയായിടത്തോളം മതിയെന്ന് ജഡ്ജിമാർ പറയേണ്ട സമയമാണിതെന്ന് കോൺഗ്രസ് വക്താവ് കപിൽ സിബൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജുഡീഷ്യറി അപകടത്തിലായ ഇൗ ഘട്ടത്തിലും അത് സംരക്ഷിക്കാൻ കോടതികൾ ഒന്നിച്ചുനിന്നില്ലെങ്കിൽ നമ്മുടെ ജനാധിപത്യം അപകടത്തിലാകുമെന്ന് സിബൽ ഒാർമിപ്പിച്ചു. രാജ്യത്താകെ 410 ജഡ്ജിമാരുടെ ഒഴിവുണ്ട്. എന്നാൽ, അടിയന്തരാവസ്ഥ കാലത്ത് എല്ലാ സീനിയോറിറ്റിയും മറികടന്ന് ജഡ്ജിമാരെ നിയമിച്ച കോൺഗ്രസിന് കോടതികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാനുള്ള അവകാശമില്ലെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ് പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.