ജൈവകൃഷി പാഠങ്ങൾ വിളമ്പി പ്രദർശനം; താരമായി ചക്കയും

കോട്ടയം: ജൈവകൃഷിയിലൂടെ വീട്ടിലും വിദ്യാലയത്തിലും നൂറുമേനി വിളവ് ഏങ്ങനെ നേടാമെന്നതി​െൻറ നേർക്കാഴ്ചയാണ് േകാട്ടയം സി.എം.എസ് കോളജിലെ ജൈവ ഭക്ഷ്യ-കാർഷിക പ്രദർശനം. ജൈവകൃഷിയും കേരളീയ കാര്‍ഷിക പാരമ്പര്യവും പരിചയപ്പെടുത്തുന്ന സ്റ്റാളുകളാണ് ഏറെയും. കേരളത്തി​െൻറ ഒൗദ്യോഗിക ഫലമായി മാറിയ ചക്കയുടെ വിവിധതരം ഉൽപന്നങ്ങളാണ് ഏറെയും. കുടുംബശ്രീയുടെ ജൈവപച്ചക്കറി സ്റ്റാളിൽ ചക്ക ചേർത്ത കുമ്പിളപ്പം മുതൽ അവിലോസുണ്ട വരെയുണ്ട്. ഇവിടെ പാക്കറ്റിലാക്കിയ ചക്കക്കുരുവാണ് താരം. ഒരു പാക്കറ്റിന് 20രൂപയാണ് വില. സ്വാദിഷ്ടമായ ചക്ക ജ്യൂസിനും ആവശ്യക്കാർ ഏറെ. വ്യത്യസ്ത രുചികളാൽ സമ്പുഷ്ടമായ പാലക്കാടൻ പനങ്കരിപ്പെട്ടിക്കും പ്രത്യേക സ്റ്റാളുണ്ട്. നാടൻ വിഭവങ്ങളായ പാവക്ക, പയർ, ചക്ക, പയർ, കോവക്ക തുടങ്ങിയവ ഉണക്കി വറുക്കാൻ പാകത്തിലാണ് തയാറാക്കിയിരിക്കുന്നത്. പാക്കറ്റിൽ നിറച്ച ഉൽപന്നങ്ങൾക്ക് 60മുതൽ 150 രൂപവരെയാണ് വില. ജൈവകാർഷിക ഉൽപന്നങ്ങളും ഒൗഷധഗുണമുള്ള തേനും കൂട്ടിച്ചേർത്ത് പാകപ്പെടുത്തിയ ഭക്ഷ്യപദാർഥങ്ങളും മേളെയ ആകർഷകമാക്കുന്നു. കൂവളം, മഞ്ഞൾ, കാന്താരി, ബ്രഹ്മി, മാതളം, നെല്ലിക്ക, വെളുത്തുള്ളി തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ രുചിയുമായാണ് തേൻ വിഭവങ്ങൾ നിറയുന്നത്. 300മുതൽ 750രൂപയാണ് തേൻ ഉൽപന്നങ്ങളുടെ വില. വിവിധ ജൈവ ഉൽപന്നങ്ങളുടെയും അപൂർവയിനം ചെടികള്‍, വിത്തുകള്‍ എന്നിവയുടെ വിൽപനയും പ്രദർശനവും ഒരുക്കുന്ന നാട്ടുപച്ച സ്റ്റാളുമുണ്ട്. പാമ്പാടി ബ്ലോക്കിലെ കൃഷിവകുപ്പി​െൻറ നേതൃത്വത്തിൽ 10കർഷകരുടെ കൂട്ടായ്മയിലൂടെയാണ് നാടൻ പച്ചക്കറി ഉൽപാദിപ്പിച്ചത്. കോളജ് കാമ്പസിൽ ബൊട്ടാണിക്കൽ ഗാര്‍ഡനിലെ വനയാത്രയും വേറിട്ടതാണ്. കൃത്രിമമായി സൃഷ്ടിച്ച വനാനുഭവത്തിലൂടെയുള്ള യാത്രയിൽ ആന, കടുവ, മാനുകൾ, ദിനോസർ, ഇഴജന്തുക്കൾ എന്നിവയുടെ നിശ്ചലരൂപങ്ങളും ശബ്ദങ്ങളും ഒരുക്കിയിട്ടുണ്ട്. നെൽകൃഷിക്കായി പാടത്ത് ജലെമത്തിക്കുന്നതിന് പഴയകാലത്ത് ഉപയോഗിച്ചിരുന്ന തടിനിർമിത ചക്രവും ആകർഷമാണ്. ജൈവരീതിയിൽ വിളയിച്ചെടുത്ത വിവിധങ്ങളായ ഉൽപന്നങ്ങൾ, ജൈവവളങ്ങൾ, വ്യത്യസ്ത കൃഷിരീതികൾ, പടുതാക്കുളം തീർത്തുള്ള മീൻവളർത്തൽ എന്നിവയുടെയും തെലങ്കാന, ഒഡിഷ, തമിഴ്നാട്, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്. മഹാത്മഗാന്ധി സര്‍വകലാശാലയിലെ അന്തര്‍ സർവകലാശാല ജൈ സുസ്ഥിര കൃഷിപഠനകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആഗോള ജൈവസംഗമത്തി​െൻറ ഭാഗമായ പ്രദർശനം ഇൗ മാസം 24ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.