മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർ നഗറിൽ 13കാരിയെ േഡാക്ടർ ക്ലിനിക്കിൽ തടഞ്ഞുവെച്ച് പീഡിപ്പിച്ചതായി പരാതി. തുടർച്ചയായ മൂന്നുദിവസം പീഡനത്തിനിരയായ പെൺകുട്ടി അറിയിച്ചതനുസരിച്ച് പിതാവ് നൽകിയ പരാതിയിൽ ഡോക്ടറെ കസ്റ്റഡിയിലെടുത്തു. ക്ലിനിക് അടച്ചുപൂട്ടി. സോനുവർമയാണ് അറസ്റ്റിലായ ഡോക്ടർ. മരുന്നുവാങ്ങാൻ ഡോക്ടറെ സന്ദർശിച്ച പെൺകുട്ടിയെ മയക്കുമരുന്ന് കുത്തിവെച്ച് ബലാത്സംഗം നടത്തുകയായിരുന്നു. തുടർന്ന്, ആശുപത്രിയിൽ തടഞ്ഞുവെച്ച് തുടർച്ചയായി പീഡനത്തിനിരയാക്കി. കാണാതായതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് പെൺകുട്ടി രക്ഷപ്പെട്ട് തിരികെയെത്തുന്നത്. ക്ലിനിക്കിൽനിന്ന് ചില നിരോധിത വസ്തുക്കൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.