പിതൃത്വത്തിൽ സംശയം; 17കാരൻ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്നു

ഡൽഹി: ത​െൻറതല്ലെന്ന സംശയത്തെ തുടർന്ന് രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ 17കാരൻ ദാരുണമായി കൊലപ്പെടുത്തി. ഭാര്യയുടെ അവിഹിത ബന്ധത്തിൽ സംശയം തോന്നിയാണ് ഡൽഹിയിൽ കൗമാരക്കാര​െൻറ കൊടുംക്രൂരത. കുഞ്ഞിനെ നിരന്തരം കുത്തിയും മർദനമേൽപിച്ചുമാണ് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ കുഞ്ഞി​െൻറ എല്ലുകൾ നുറുങ്ങിപ്പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിലെ മംഗൽപുരിയിൽ 10 മാസം മുമ്പായിരുന്നു 18 വയസ്സ് തികയാത്ത പെൺകുട്ടിയുമായി കൗമാരക്കാര​െൻറ വിവാഹം. കഴിഞ്ഞ ദിവസം കുഞ്ഞിനെ ഭർത്താവിനെയേൽപിച്ച് പെൺകുട്ടി തൊഴിൽ തേടി സമീപഗ്രാമം വരെ പോയതായിരുന്നു. തിരികെ വന്നപ്പോൾ കുഞ്ഞ് അനക്കമറ്റ് കിടക്കുന്നതാണ് കണ്ടത്. ഭർത്താവ് സ്ഥലം വിടുകയും ചെയ്തിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന്, പെൺകുട്ടി നൽകിയ പരാതിയിൽ 17കാരനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. അവിഹിത ബന്ധത്തെ ചൊല്ലി പെൺകുട്ടിയുമായി മാസങ്ങളായി കൗമാരക്കാരൻ കലഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഭാര്യയും ഭർത്താവും കൗമാരക്കാരായതിനാൽ വിഷയത്തിൽ നിയമോപദേശം സ്വീകരിച്ച ശേഷമായിരിക്കും തുടർനടപടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.