സ്​ത്രീയുടെ ബാഗ്​ തട്ടിയെടുത്ത ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോട്ടയം: ബസ് കാത്തുനിന്ന സ്ത്രീയുടെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിൻതുടർന്ന് പിടികൂടി പൊലീസിന് കൈമാറി. ഞായറാഴ്ച വൈകീട്ട് നാലരയോടെ എം.സി റോഡിൽ മണിപ്പുഴ ജങ്ഷനിലായിരുന്നു സംഭവം. സ്ത്രീക്ക് പരാതിയില്ലെന്നറിയിച്ചതിനെ തുടർന്ന് ഇയാളെ പെറ്റിക്കേസ് ചുമത്തി വിട്ടയച്ചു. േകാട്ടയം: സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള തിരുവാതുക്കൽ, കരിമ്പിൽപ്പടി, ക്ലബ് ജങ്ഷൻ, കല്ലുപുരയ്ക്കൽ, പുളിനാക്കൽ, പാറേച്ചാൽ, സ്വരമുക്ക്, മുഞ്ഞനാട് എന്നിവിടങ്ങളിൽ തിങ്കളാഴ്ച ഉച്ചക്ക് 1.30 മുതൽ ൈവകീട്ട് 5.30വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.