മാണിക്ക്​ എപ്പോൾ വേണമെങ്കിലും യു.ഡി.എഫിലേക്ക്​ വരാം^ഹസൻ ഡി.സി.സി നിലപാടിനെ തള്ളി

മാണിക്ക് എപ്പോൾ വേണമെങ്കിലും യു.ഡി.എഫിലേക്ക് വരാം-ഹസൻ ഡി.സി.സി നിലപാടിനെ തള്ളി കോട്ടയം: കെ.എം. മാണിയെ യു.ഡി.എഫിൽ വേണ്ടെന്ന ഡി.സി.സി നിലപാടിനെ തള്ളി കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ. ജനമോചനയാത്രക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മാണിയെ അദ്ദേഹം യു.ഡി.എഫിലേക്ക് വീണ്ടും ക്ഷണിച്ചത്. മാണി വിഷയം അടഞ്ഞ അധ്യായമല്ല. എപ്പോൾ വേണമെങ്കിലും മാണിക്ക് യു.ഡി.എഫിലേക്ക് വരാം. ഇതിനായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ഇനിയിപ്പോൾ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അദ്ദേഹമാണ് യു.ഡി.എഫിലേക്ക് വരാൻ തയാറായാൽ അവരുമായി ചർച്ചനടത്തും. മാണിയോടുള്ള അതൃപ്തിയും അഭിപ്രായവ്യത്യാസവും എക്കാലത്തും നിലനിൽക്കില്ല. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കേരളകോൺഗ്രസ് കരാർ ലംഘിച്ച സാഹചര്യത്തിൽ, അന്ന് ഡി.സി.സി അവതരിപ്പിച്ച പ്രമേയത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നും ഹസൻ വ്യക്തമാക്കി. മാണിേയാടുള്ള കോട്ടയം ഡി.സി.സിയുടെ പഴയനിലപാടിൽ മാറ്റമില്ലെന്ന് ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ് കഴിഞ്ഞദിവസംവ്യക്തമാക്കിയിരുന്നു. അദ്ദേഹത്തി​െൻറ സാന്നിധ്യത്തിലായിരുന്നു കോൺഗ്രസ് നിലപാട് ഹസൻ വെളിപ്പെടുത്തിയതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.