അമ്മത്തൊട്ടിലിൽ വീണ്ടും അതിഥി; ഇത്തവണ 10ദിവസം പ്രായമായ ആൺകുഞ്ഞ്​

േകാട്ടയം: ജില്ല ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ അതിഥിയായി ആൺകുട്ടിയെത്തി. വെള്ളിയാഴ്ച പുലർച്ച രണ്ടരയോടെയാണ് 10ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. അലാറം മുഴങ്ങിയതോടെ ജീവനക്കാര്‍ തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഗൈനക്കോളജി വിഭാഗത്തിലേക്ക് മാറ്റിയ കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി അറിയിച്ചു. മൂന്നുകിലോ വരുന്ന കുട്ടി ആശുപത്രി നഴ്സുമാരുടെ പരിചരണത്തിലാണ്. പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചശേഷം ശനിയാഴ്ച കുട്ടിയെ കലക്ടർക്ക് കൈമാറും. കലക്ടര്‍ കുട്ടിയെ ശിശുക്ഷേമസമിതി മുഖാന്തരം അഡോപ്ഷന്‍ സ​െൻററിലേക്ക് മാറ്റും. 2009 ജൂലൈ 28നാണ് ജില്ല ജനറൽ ആശുപത്രി വളപ്പിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. ഇവിടെ ലഭിച്ച 24ാമത്തെ കുട്ടിയാണിത്. കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച അഞ്ചുദിവസമായ ആൺകുട്ടിയെ അമ്മത്തൊട്ടിലിനരികിൽനിന്ന് ലഭിച്ചിരുന്നു. പ്രവർത്തനരഹിതമായ അമ്മത്തൊട്ടിലിൽ അലാറം മുഴങ്ങാത്തതിനാൽ കുഞ്ഞിനെ സമീപത്തെ വരാന്തയിൽ ഉപേക്ഷിച്ച് പോവുകയായിരുന്നു. മാധ്യമങ്ങളിൽ വാർത്തയായതോടെ അമ്മത്തൊട്ടിലി​െൻറ തകരാർ അടിയന്തരമായി പരിഹരിക്കുകയായിരുന്നു. ഇതുവരെ 12 ആൺകുട്ടികളെയും 12പെൺകുട്ടികളെയുമാണ് ലഭിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.