േകാട്ടയം: ശ്വാസകോശ ചികിത്സ വിദഗ്ധരുടെ ദേശീയ സമ്മേളനം 'പള്‍മാകോണ്‍ 'മേയ് നാലു മുതല്‍ ആറുവരെ കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ നടക്കും. അക്കാദമി ഓഫ് പള്‍മണറി ആൻഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനും കോട്ടയം റെസിപിറേറ്ററി സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമ്മേളനത്തില്‍ 30ലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ആസ്ത്മ, ദീര്‍ഘകാല ശ്വാസതടസ്സ രോഗങ്ങള്‍, ശ്വാസകോശ അര്‍ബുദം, ശ്വാസകോശചുരുക്കം, ക്ഷയം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. രാജ്യാന്തര വിദഗ്ധര്‍ ക്ലാസ് നയിക്കും. രോഗനിര്‍ണയ ഉപാധികള്‍ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ശിൽപശാല സമ്മേളനത്തിെൻറ ആദ്യദിനം കോട്ടയം മെഡിക്കല്‍ കോളജ്, ഭാരത് ആശുപത്രി, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നടക്കും. സമ്മേളനത്തിന് മുന്നോടിയായി പൊതുജനങ്ങള്‍ക്കായി 29ന് കോട്ടയം ഐ.എം.എ. ഹാളില്‍ ശ്വാസകോശാരോഗ്യ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ചെയര്‍മാന്‍ ഡോ. പി. സുകുമാരന്‍, സെക്രട്ടറി ഡോ. പി.എസ്. ഷാജഹാന്‍ എന്നിവര്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.