മറയൂർ: ചെന്നെത്താൻ പ്രയാസമുള്ള പ്രദേശങ്ങളിലെ കഞ്ചാവ് കൃഷിയെ കുറിച്ചറിയാൻ എക്സൈസ് സംഘത്തിന് േഡ്രാൺ സംവിധാനം. കടന്നുചെല്ലാൻ പ്രയാസമുള്ള വനമേഖലയിലെ കഞ്ചാവ് റെയ്ഡിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഇതാദ്യമായി േഡ്രാൺ, ഹെലിക്യാം സംവിധാനങ്ങൾ വഴി പരിശോധന നടത്തിയത്. ഒരു കാലത്ത് വളരെയധികം കഞ്ചാവ് കൃഷി നടന്നിരുന്ന പ്രദേശമാണ് കമ്പക്കല്ല്, കടവരി വനമേഖലകൾ. സമീപകാലത്ത് ഈ മേഖലയിൽ കഞ്ചാവ് കൃഷി നടക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങിെൻറ നിർദേശപ്രകാരം പരിശോധന നടത്തിയത്. നടന്നുചെല്ലാൻ ദിവസങ്ങൾ വേണ്ടി വരുന്ന മലമുകളിലേക്കും കുത്തനെയുള്ള താഴ്വാരത്തിലേക്കും േഡ്രാൺ പറന്ന് മണിക്കൂറുകൾ കൊണ്ട് ചിത്രം എടുത്ത് തിരികെ വരും. ചിത്രങ്ങൾ പരിശോധിച്ച് തോട്ടം ഉണ്ടെന്ന് സൂചന ലഭിച്ചാൽ കൃത്യമായി വഴി തയാറാക്കി അവിടേക്ക് എത്തിച്ചേരാൻ കഴിയുമെന്നതാണ് നേട്ടം. കമ്പക്കല്ല് കടവരി മേഖലയിൽ നടത്തിയ ആദ്യ പരീക്ഷണ പരിശോധനക്ക് മധ്യമേഖല ജോ. എക്സൈസ് കമീഷണർ പി. കെ. മനോഹരൻ, ഇടുക്കി എക്സൈസ് കമീഷണർ ജി. പ്രദീപ്, ഇൻസ്പെക്ടർമാരായ ജി.വിജയകുമാർ, സുദീപ് കുമാർ, സദയകുമാർ, നീലക്കുറിഞ്ഞി സാങ്ച്വറി ഡെപ്യൂട്ടി റേഞ്ചർ എന്നിവർ പങ്കെടുത്തു. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ സാങ്കേതിക വിദ്യ കഞ്ചാവ് റെയ്ഡിൽ പ്രയോജനപ്പെടുത്തുന്നതെന്ന് മധ്യമേഖല ജോയൻറ് എക്സൈസ് കമീഷണർ പി.കെ മനോഹരൻ പറഞ്ഞു. നാല് മണിക്കൂർ നേരം നടത്തിയ തിരച്ചിലിൽ ഹെക്ടർ കണക്കിന് വനമേഖലയുടെ ചിത്രങ്ങൾ ഉയർന്നും താഴ്ന്നും പറന്ന് പകർത്തിയതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചിത്രം: TDG2 HELECAM കഞ്ചാവ് റെയ്ഡിനായി കടവരി വനമേഖലയിൽ േഡ്രാൺ പറത്താൻ ഉദ്യോഗസ്ഥർ തയാറെടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.