ട്രാൻസ്​ഫോർമറിൽ തീപിടിച്ചത് പരിഭ്രാന്തിപരത്തി

നെടുങ്കണ്ടം: നെടുങ്കണ്ടം വൈദ്യുതി സെക്ഷൻ ഓഫിസ് പരിധിയിലെ . നെടുങ്കണ്ടം കിഴക്കേകവലയിൽ പൊലീസ് സ്റ്റേഷ​െൻറ പ്രവേശനകവാടത്തിലെ ട്രാൻസ്ഫോർമറിനാണ് തീപിടിച്ചത്. ഫ്യൂസുകൾ ബന്ധിപ്പിച്ച വയറുകളിൽ പെെട്ടന്ന് തീപിടിക്കുകയായിരുന്നു. തീ കണ്ട ഉടൻ സമീപത്തെ സ്റ്റേഷനിൽനിന്ന് ഓടിയെത്തിയ പൊലീസ് ഉദ്യോഗസ്ഥരും കിഴക്കേകവലയിലെ ടാക്സി, ഓട്ടോ ൈഡ്രവർമാരും ചേർന്ന് ഫ്യൂസ് ഉൗരിമാറ്റിയശേഷം തീയണക്കുകയായിരുന്നു. അവസരോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. വൈദ്യുതി ബോർഡ് അധികൃതർ സ്ഥലെത്തത്തി പരിശോധനനടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.