വരാപ്പുഴ കസ്​റ്റഡി മരണം: സി.ബി​.​െഎ അന്വേഷണത്തിന്​ പ്രതിപക്ഷനേതാവ്​ ഉപവസിക്കും ^എം.എം ഹസൻ

വരാപ്പുഴ കസ്റ്റഡി മരണം: സി.ബി.െഎ അന്വേഷണത്തിന് പ്രതിപക്ഷനേതാവ് ഉപവസിക്കും -എം.എം ഹസൻ കോട്ടയം: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എറണാകുളം മറൈൻ ഡ്രൈവിൽ ഉപവസിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ഇൗമാസം 23ന് രാവിലെ 10 മുതൽ 24 രാവിലെ 10വരെയാണ് ഉപവാസം. ചെന്നിത്തലക്കൊപ്പം മറ്റ് യു.ഡി.എഫ് നേതാക്കളും ഉപവസിക്കുമെന്ന് അദ്ദേഹം േകാട്ടയത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇടതുസർക്കാർ അധികാരത്തിലെത്തിയശേഷം പൊലീസിനെ രാഷ്ട്രീയവത്കരിച്ച സാഹചര്യത്തിലാണ് സി.ബി.െഎ അന്വേഷണം ആവശ്യപ്പെടുന്നത്. ശ്രീജിത്തി​െൻറ കൊലപാതകത്തിൽ ആരോപണവിധേയനായ ആലുവ റൂറൽ എസ്.പി എ.വി. ജോർജിനെ സസ്പെൻഡ് ചെയ്യണം. കൊലക്കുറ്റത്തിന് കേസെടുക്കണം. മാർക്സിസ്റ്റ് പാർട്ടിയുടെ പങ്കും അന്വേഷിക്കണം. റൂറൽ എസ്.പി സി.പി.എമ്മി​െൻറ ആജ്ഞാനുവർത്തിയാണ്. ശ്രീജിത്തി​െൻറ കൊലപാതകം അന്വേഷിക്കുന്നത് പക്ഷപാതപരമായാണ്. ആരാണ് ശ്രീജിത്തിെന ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ല. സർക്കാർ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പൊലീസിനെ രക്ഷിക്കാൻ സി.പി.എം പ്രാദേശികനേതൃത്വവും ഇടപെട്ടിട്ടുണ്ട്. ഇതി​െൻറ ഭാഗമായാണ് ബ്രാഞ്ച് സെക്രട്ടറിയെ രംഗത്തിറക്കിയത്. യൂനിഫോമില്ലാതെ കാവിമുണ്ടുടുത്ത രണ്ടുപേർ വീട്ടിലെത്തി ശ്രീജിത്തിനെ പിടിച്ചുകൊണ്ടുപോയി മതിലിൽ പിടിച്ചുനിർത്തി ക്രൂരമായി മർദിച്ചെന്നാണ് ശ്രീജിത്തി​െൻറ ഭാര്യ പറഞ്ഞത്. അവധിയിലായിരുന്ന എസ്.െഎ രാത്രിയിലെത്തി ചാർജെടുത്തത് എന്തിനാണെന്നും വ്യക്തമാക്കണം. സി.പി.എം പാർട്ടി കോൺഗ്രസിൽ യെച്ചൂരി-കാരാട്ട് ഗ്രൂപ് യുദ്ധമാണ് നടക്കുന്നത്. ബി.ജെ.പി ഫാഷിസ്റ്റ് ശക്തിയെല്ലന്ന് പറഞ്ഞ ഇന്ത്യയിലെ ഏകനേതാവാണ് പ്രകാശ് കാരാട്ട്. കേരളത്തിലെ മാർക്സിറ്റ് പാർട്ടിയുമായി കൂട്ടുകെട്ടിന് കോൺഗ്രസ് തയാറല്ല. കേരളത്തിൽ സി.പി.െഎയുമായി സഹകരിക്കേണ്ട ആവശ്യമില്ല. കർഷകർ ആത്മഹത്യയുടെ വക്കിൽനിൽക്കുന്ന സാഹചര്യത്തിൽ രണ്ടുലക്ഷം വരെയുള്ള കാർഷികകടങ്ങൾ എഴുതിത്തള്ളണം. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന വിലസ്ഥിരതാഫണ്ട് പദ്ധതി അവതാളത്തിലാണ്. റബറിന് 200 രൂപ വർധിപ്പിക്കുകയും കുടിശ്ശിക തീർക്കുകയും വേണം. മഹാരാഷ്്ട്രയിൽ ലോങ് മാർച്ച് നടത്തിയ സി.പി.എം കേരളത്തിലെ കർഷകെര ദ്രോഹിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ മഹിളകോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, കെ.പി.സി.സി ഭാരവാഹികളായ രാജ്മോഹൻ ഉണ്ണിത്താൻ, ശൂരനാട് രാജശേഖരൻ, പി.എ. സലിം, ഫിലിപ് ജോസഫ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.