സി.പി.എമ്മില്‍ ഭിന്നത; കൊക്കയാറില്‍ ലോക്കല്‍ സെക്രട്ടറി രാജി​െവച്ചു

കൊക്കയാര്‍: സി.പി.എം ഭരിക്കുന്ന കൊക്കയാര്‍ പഞ്ചായത്തിനുകീഴിലെ മൃഗാശുപത്രിയില്‍ താൽക്കാലിക ജീവനക്കാരനെ നിയമിക്കുന്നതു സംബന്ധിച്ച ഭിന്നത സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ രാജിക്ക് വഴിെവച്ചു. കെ.ഇ. ഹബീബാണ് ലോക്കല്‍ സെക്രട്ടറി സ്ഥാനവും ഏരിയ കമ്മിറ്റി അംഗത്വവും രാജിെവച്ചത്. നിയമനത്തില്‍ ഭൂരിപക്ഷം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം മാനിച്ച് പാര്‍ട്ടി അംഗത്തിനുവേണ്ടി ശിപാര്‍ശ നടത്തിയതാണ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് ഇഷ്ക്കേടിനിടയാക്കിയത്. ഇതുസംബന്ധിച്ച തര്‍ക്കത്തില്‍ ജില്ല കമ്മിറ്റി അംഗം ലോക്കല്‍ സെക്രട്ടറിയോട് പരുഷമായി സംസാരിച്ചതാണ് ലോക്കൽ കമ്മിറ്റിയിൽ പൊട്ടിത്തെറിയുണ്ടാക്കിയത്. ഇതോടെ പത്തംഗകമ്മിറ്റിയില്‍ ഏഴുപേര്‍ ഹബീബിനൊപ്പവും മൂന്നുപേർ മറുവശത്തും നിന്നതോടെ യോഗം തീരുമാനമെടുക്കാനാകാതെ പിരിഞ്ഞു. തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി ഏരിയ സെക്രട്ടറി വാവച്ച​െൻറ നേതൃത്വത്തില്‍ ഏന്തയാര്‍ ഈസ്റ്റ്് ലോക്കല്‍ കമ്മിറ്റി ഒാഫിസില്‍ വീണ്ടും യോഗം ചേരുകയും രാജി പിന്‍വലിക്കാന്‍ ഏഴുമണിക്കൂര്‍ നേരം നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാവുകയുമായിരുന്നു. എന്നാല്‍, രാജി പിന്‍വലിച്ചിെല്ലങ്കില്‍ പകരം സംവിധാനമൊരുക്കാനാണ് താന്‍ എത്തിയതെന്ന ഏരിയ സെക്രട്ടറിയുടെ പ്രഖ്യാപനം വീണ്ടും രംഗം വഷളാക്കി. ഇതോടെ ഹബീബ് രാജി തീരുമാനത്തില്‍നിന്ന് പിന്മാറ്റമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ യോഗം പിരിച്ചുവിട്ടു. പ്രശ്‌ന പരിഹാരത്തിന് ശനിയാഴ്ച ഏന്തയാര്‍ ഈസ്റ്റില്‍ വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. ഹബീബ് രാജിയില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ പകരക്കാരനായി ഉറുമ്പിക്കര വാര്‍ഡുകാരനും ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.ആര്‍. ശിവന്‍കുട്ടിയെ സെക്രട്ടറിയായി തെരഞ്ഞെടുക്കാനാണ് തീരുമാനം. ഹബീബ് ലോക്കല്‍ കമ്മിറ്റി അംഗമായി തുടരാന്‍ താൽപര്യം അറിയിച്ചിട്ടുെണ്ടങ്കിലും അംഗങ്ങളില്‍ പലരും കടുത്ത തീരുമാനമെടുക്കണമെന്ന നിലപാടിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.