പത്തനംതിട്ട: ഹാരിസണിെൻറ കൈവശമുള്ള കോന്നി താലൂക്കിലെ അരുവാപ്പുലം വില്ലേജിലെ 545/1 സർവേ നമ്പറിലുള്ള 831.52 ഏക്കർ പുറമ്പോക്ക് ഭൂമിയാണെന്ന് പത്തനംതിട്ട ലാൻഡ് ൈട്രബ്യൂണൽ. പെരുനാട് വില്ലേജിലെ ളാഹ എസ്റ്റേറ്റിലെ 1320 ഏക്കർ ഭൂമിയിൽ കമ്പനിക്ക് അവകാശമില്ലെന്നും ട്രൈബ്യൂണൽ ഉത്തരവിറക്കി. ഭൂപരിഷ്കരണ നിയമപ്രകാരം തങ്ങൾക്ക് കുടിയാന്മ അവകാശമുണ്ടെന്ന കമ്പനിയുടെ വാദം തള്ളിയാണ് ളാഹ എസ്റ്റേറ്റിലെ കേസിൽ ഉത്തരവ്. ലാൻഡ് ൈട്രബ്യൂണൽ തഹസിൽദാരായിരുന്ന എസ്.ശിവപ്രസാദിേൻറതാണ് ഉത്തരവ്. അരുവാപ്പുലത്തെ ഭൂമി ചെങ്ങന്നൂർ ഇടമന മഠത്തിൽ കിരിയര് കിരിയരുടെ പക്കൽനിന്നും ഹാരിസൺ പാട്ടത്തിന് എടുത്തതാണ്. ഇൗ ഭൂമിയാണ് പുറമ്പോക്കാണെന്ന് ൈട്രബ്യൂണൽ കണ്ടെത്തിയത്. കിരിയര് കിരിയരുടെ പിൻഗാമികൾ ഭൂമി ക്രയവിക്രയം നടത്തിയതിനെതിരെ ഹാരിസൺ സമർപ്പിച്ച ഹരജിയിലാണ് ഭൂമിയിൽ കമ്പനിക്ക് അവകാശമില്ലെന്നും പുറമ്പോക്കാണെന്നും കണ്ടെത്തിയത്. 1907-11 കാലഘട്ടത്തിൽ ബ്രിട്ടീഷുകാരനായിരുന്ന ചാൾസ്ബാൻറിക് പലരുടെയും കൈയിൽനിന്ന് പാട്ടത്തിന് എടുത്തതാണ് ളാഹ എസ്റ്റേറ്റ് ഭൂമി. ഇതിൽ താമരപ്പള്ളി കുരുവിള കൊച്ചുതൊമ്മെൻറ പക്കൽനിന്നും ഒമ്പത് സർവേ നമ്പറുകളിലായി പാട്ടത്തിന് എടുത്ത 1320.03250 ഏക്കർ ഭൂമിയാണ് കമ്പനിയുടേതല്ലെന്ന് ൈട്രബ്യൂണൽ കണ്ടെത്തിയത്. 99 വർഷത്തേക്ക് പാട്ടത്തിനായിരുന്നു കമ്പനി ഭൂമി ഏറ്റെടുത്തത്. പാട്ട കാലാവധി 2007ൽ അവസാനിച്ചു. തുടർന്ന് കുരുവിള കൊച്ചുതൊമ്മെൻറ പേരക്കുട്ടികൾ സമർപ്പിച്ച ഹരജിയിലാണ് ൈട്രബ്യൂണലിൻറ ഉത്തരവ്. ഹാരിസൺ കമ്പനി ഉൾപ്പെടെ 77 പേർക്ക് എതിരെ കൊച്ചുതൊമ്മെൻറ ബന്ധുക്കൾ പത്തനംതിട്ട സബ് കോടതിയിൽ ഹരജി നൽകിയിരുന്നു. ഇൗ ഹരജി കോടതി ൈട്രബ്യൂണലിന് കൈമാറുകയായിരുന്നു. ഭൂപരിഷ്കരണ നിയമപ്രകാരം ഭൂമിയിൽ അവകാശമുണ്ടെന്ന് കമ്പനി ൈട്രബ്യൂണലിൽ വാദിച്ചു. എന്നാൽ, 1978ൽ ഇന്ത്യൻ കമ്പനിയായി രജിസ്റ്റർ ചെയ്ത ഹാരിസണ് 1964 അവസാനിച്ച കുടിയടപ്പ് നൽകാനുള്ള അവകാശത്തിൻമേൽ ഭൂമി അവകാശപ്പെടുന്നതിന് നിയമസാധുതയില്ലെന്ന് ൈട്രബ്യൂണൽ കണ്ടെത്തി. കമ്പനി അവകാശപ്പെട്ട ഒമ്പത് സർവേ നമ്പറുകളിലുള്ള ഭൂമിയിൽ 827/1, 848/1ബി, 848/ 1സി, സർവേ നമ്പറുകളിലുള്ള ഭൂമികൾ സെറ്റിൽമെൻറ് രജിസ്റ്റർ പ്രകാരം പുറമ്പോക്കാണെന്ന് ൈട്രബ്യൂണൽ കണ്ടെത്തി. കമ്പനി ഹാജരാക്കിയ സർവേ നമ്പറുകളിൽ 827/13, 827/14, 849/1എ, എന്നിവ കുരുവിള കൊച്ചുതൊമ്മെൻറ പേരിലുള്ള ഭൂമിയല്ലെന്നും ൈട്രബ്യൂണൽ കണ്ടെത്തിയിട്ടുണ്ട്. ഭൂമി പാട്ടത്തിന് എടുത്തതിെൻറയും മറ്റും ഒറിജിനൽ രേഖകളും കമ്പനിക്ക് ൈട്രബ്യൂണൽ മുമ്പാകെ ഹാജരാക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.