കലക്ടർക്ക് പിന്തുണ നൽകുന്നതിന് കോൺഗ്രസിന് കഴിഞ്ഞില്ല-ബാബു ജോർജ് പത്തനംതിട്ട: അഴിമതിക്ക് എതിരെ നിലപാട് എടുത്തതിൻറ പേരിൽ ഭരണകക്ഷി നേതാക്കളുടെ ഭീഷണിക്ക് വിധേയായ ജില്ല കലക്ടർക്ക് പിന്തുണ നൽകാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്. സി.പി.എം ജില്ല സെക്രട്ടറി നേരിട്ട് വനിത കലക്ടറെ പരസ്യമായി ഭീഷണിപ്പെടുത്തിയതും വെല്ലുവിളിച്ചതും ഉദ്യോഗസ്ഥരെ പാർട്ടിയുടെ വരുതിക്ക് നിർത്തുകയെന്ന നയത്തിെൻറ ഭാഗമായാണ്. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൻറ പേരിലാണ് കലക്ടർക്ക് നിർബന്ധിത അവധിയിൽ പോകേണ്ടിവന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ടൂറിസം പദ്ധതിക്ക് ഭൂമി ഏറ്റെടുത്ത് നൽകാത്തതും, ആശിക്കും ഭൂമിക്ക് ആദിവാസിക്ക് പദ്ധതിക്കായി ഭൂമി വിലയ്ക്ക് വാങ്ങാൻ അനുമതി നൽകാത്തതുമാണ് വനിത കലക്ടറെ നാടുകടത്താൻ കാരണം. ഇതിലെ അഴിമതി ചൂണ്ടിക്കാട്ടിയും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും കോൺഗ്രസ് നേതൃത്വത്തിൽ സമരം ആരംഭിക്കും. ചെങ്ങറ സമരഭൂമിയിൽ കഴിയുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകണമെന്ന പട്ടികജാതി ഗോത്ര കമീഷെൻറ ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് ബാബു ജോർജ് ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെ അന്തേവാസികളെ ബുദ്ധിമുട്ടിക്കാനും ചെങ്ങറയെ പാർട്ടിഗ്രാമമാക്കാനുമാണ് സി.പി.എം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കാട്ടൂർ അബ്ദുൾസലാം, എം.സി. ഷെരീഫ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.