കോട്ടയം: മീനച്ചിലാർ-മീനന്തറയാർ-കോടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത ജലാശയങ്ങൾ എന്ന ലക്ഷ്യത്തോടെ ജനകീയ സർവേ നടത്തുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി വാർത്തസമ്മേളനത്തിൽ പറഞ്ഞു. 'മാലിന്യമുക്ത ജലാശയങ്ങൾ, ജനകീയസർവേ' എന്നപേരിൽ 34 പഞ്ചായത്തുകളും നാലു മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ചാണ് സർവേ. ഇതിനുമുന്നോടിയായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ മാസം 27നുമുമ്പ് 'ജലസഭ' എന്നപേരിൽ ശിൽപശാല നടത്തും. ഉദ്യോഗസ്ഥർക്കൊപ്പം വ്യാപാരി, രാഷ്ട്രീയപാർട്ടികൾ, ആശുപത്രികൾ, ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും. േമയ് ഒന്നിനുമുമ്പ് വാർഡുതല ജലസഭകൾ വിളിച്ചുചേർക്കും. േമയ് രണ്ടുമുതൽ ആറുവരെ പ്രാഥമിക സർവേ നടത്തും. ജലാശയങ്ങളിേലക്ക് മലിനജലമൊഴുക്കുന്നത് തടയുകയാണ് പ്രധാനമായി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. േമയ് ഏട്ടിന് പ്രാഥമിക സർവേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചശേഷം ജലസഭ വീണ്ടും ചേരും. മേയ് 12ന് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണപരിപാടി നടത്തും. ജലാശയങ്ങളിലേക്കുള്ള മാലിന്യക്കുഴലുകൾ നീക്കുന്നതടക്കം പ്രവർത്തങ്ങൾക്കുേശഷം േമയ് 20മുതൽ 25വരെ മാലിന്യമുക്ത ജലാശയപ്രഖ്യാപനം നടത്തും. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് വിനിയോഗിക്കാൻ അനുവാദം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നദീസംയോജന പദ്ധതി കോഓഡിനേറ്റർ അഡ്വ.കെ. അനിൽകുമാർ, കോട്ടയം നഗരസഭ അധ്യക്ഷ പി.ആർ. സോന, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സലിം ഗോപാൽ, ശുചിത്വമിഷൻ കോഓഡിനേറ്റൻ ഫിലിപ് ജോസഫ്, ഹരിതമിഷൻ കോഓഡിനേറ്റർ പി. രമേശ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.