തോ​മ​സ്​ ചാ​ണ്ടി​ക്കെതിരായ കേ​സ്​ പരിഗണിക്കുന്നത്​ മാറ്റി

കോട്ടയം: അനധികൃതമായി വയൽ നികത്തി റിസോർട്ടിലേക്ക് റോഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടി എം.എൽ.എക്കെതിരായ കേസ് പരിഗണിക്കുന്നത് മാറ്റി. കോട്ടയം വിജിലൻസ് കോടതി ജഡ്ജി അവധിയായതിനാൽ കേസ് മേയ് നാലിലേക്ക് മാറ്റുകയായിരുന്നു. നേരത്തേ ത്വരിതാന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് തോമസ് ചാണ്ടിയെ ഒന്നാം പ്രതിയാക്കി വിജിലൻസ് സംഘം കോടതിയിൽ എഫ്.െഎ.ആർ സമർപ്പിച്ചു. ഇത് പരിഗണിച്ച കോടതി ഏപ്രിൽ 19ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം നൽകി. എന്നാൽ, വ്യാഴാഴ്ച വിജിലൻസ് ജഡ്ജി അവധിയായിരുന്നതിനാൽ കേസ് എടുത്തില്ല. അതേസമയം, ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിജിലന്‍സ് കൂടുതല്‍ സമയം ചോദിക്കുമെന്നാണ് വിവരം. ചില രേഖകള്‍ കൂടി പരിശോധിക്കാനുണ്ടെന്നാണ് അവരുടെ നിലപാട്. ഇക്കാര്യം കേസ് പരിഗണിക്കുേമ്പാൾ കോടതിയെ അറിയിക്കാനാണ് വിജിലൻസ് തീരുമാനം. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ലേക്പാലസ് റിസോർട്ടിലേക്ക് ആലപ്പുഴ വലിയകുളം മുതൽ സീറോ ജെട്ടിവരെ അനധികൃതമായി റോഡ് നിർമിച്ചെന്നുകാട്ടി സുഭാഷ് തീക്കാടനാണ് കോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.