ശ്രീജിത്തിെൻറ കസ്റ്റഡി മരണം ഭരണകൂട കൊലപാതകം -ഹസൻ അടിമാലി: വരാപ്പുഴയിൽ ശ്രീജിത്തിെൻറ കസ്റ്റഡി മരണം ഭരണകൂടത്തിെൻറ ആസൂത്രിത കൊലപാതകമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. സാഹചര്യത്തെളിവുകളും സാക്ഷിയെന്ന് പൊലീസ് പറയുന്നയാളിെൻറ മൊഴിമാറ്റവും ഇതാണ് സൂചിപ്പിക്കുന്നത്. വീട് ആക്രമിച്ച സംഘത്തിൽ ശ്രീജിത് ഇല്ലായിരുന്നുവെന്നാണ് ആദ്യം പൊലീസിൽ നൽകിയ മൊഴി. എന്നാൽ, പിന്നീടുണ്ടായ മൊഴിമാറ്റം ഭരണകൂടത്തിെൻറ ആസൂത്രിത നീക്കത്തിെൻറ ഫലമാണ്. ജനമോചനയാത്രക്ക് ആനച്ചാലിൽ നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ദേവസ്വംപാടത്തെ വാസുദേവൻ ആത്മഹത്യ ചെയ്ത സംഭവം സംബന്ധിച്ച് വിശദ അന്വേഷണം വേണം. സി.പി.എം പ്രവർത്തകർ പാർട്ടിയിൽനിന്ന് അകന്നുപോകുന്നതിന് തടയിടാനാണ് അവിടെ പൊലീസ്രാജിലൂടെ ശ്രമം നടന്നത്. മറ്റൊരു പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥരെ ഇവിടേക്ക് ഇറക്കുമതി ചെയ്തായിരുന്നു ഇത്. കേസിൽ കൂടുതൽ പ്രതികളുണ്ട്. കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പൊലീസിനെയും പാർട്ടി ഗുണ്ടകളെയും ഉപയോഗിച്ച് സി.പി.എം കേരളത്തിൽ ചോരപ്പുഴ ഒഴുക്കുകയാണ്. മോദി ഭരണം രാജ്യത്ത് വർഗീയ വിഷം പരത്തുകയാണ്. നാലുവർഷത്തെ ഭരണത്തിൽ രാജ്യത്ത് മതേതരത്തിെൻറ മരണമണി മുഴങ്ങുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. ദലിത് സമുദായങ്ങളെ വ്യാപകമായി കൊലപ്പെടുത്തി മോദി മൗനിബാബയായി വിലസുകയാെണന്നും ഹസൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.