ഈരാറ്റുപേട്ട: മേലുകാവില്‍ കോണിപ്പാടിനുസമീപം യുവാവിനെ തോട്ടില്‍ മരിച്ചനിലയില്‍ കെണ്ടത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. മരണകാരണം തലക്കുപിന്നിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതേതുടർന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് കോണിപ്പാട് തോട്ടില്‍ പാലത്തിനുസമീപം ഒരാഴ്ച പഴക്കമുള്ള മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തിയത്. അജ്ഞാത മൃതദേഹം എന്നനിലയില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരവെ രണ്ട് ദിവസത്തിനുശേഷമാണ് എരുമാപ്ര സ്വദേശി സാം ജോസ് മൈക്കിള്‍ (ഷാജി) ആെണന്ന് തിരിച്ചറിഞ്ഞത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് തലക്കുപിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടത്തിയത്. തോട്ടില്‍ തലയടിച്ചുവീണതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഷാജിയെ കാണാതായ ദിവസം സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലും അന്വേഷണം നടത്തുന്നുണ്ട്. വ്യാഴാഴ്ച ഡോഗ് സ്‌ക്വാഡ് ഷാജിയുടെ വീട്ടിലും പരിസരത്തും പരിശോധനനടത്തി. പൊലീസ് നായ് ഷാജിയുടെ വീട്ടില്‍നിന്ന് മൃതദേഹം കിടന്ന തോടുവരെ എത്തിയശേഷം നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.