ന്യൂനപക്ഷ കമീഷന്‍ ഇടപെടലില്‍ നീതി

തൊടുപുഴ: സംസ്ഥാന ന്യൂനപക്ഷ കമീഷ​െൻറ ഇടപെടലില്‍ വിദ്യാർഥിക്ക് നീതി. മൂന്നാര്‍ ഗവ. എൻജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ എൻജിനീയറിങ് വിദ്യാർഥി കമ്പിളിക്കണ്ടം സ്വദേശി അജസ് ടി. ജോയിക്കാണ് നഷ്ടമാകുമെന്ന് കരുതിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെലഭിച്ചത്. 2016 ജൂലൈയിലാണ് അജസ് ഒരു വര്‍ഷത്തെ ഫീസ് മുഴുവനടച്ച് കോളജില്‍ പ്രവേശനം നേടിയത്. ഒന്നാം സെമസ്റ്ററിലെ പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടാം സെമസ്റ്റര്‍ പൂർത്തിയാക്കാന്‍ അജസിന് കഴിഞ്ഞില്ല. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ പ്രവേശനസമയത്ത് കോളജില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും തിരികെനല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും മൂന്നുവര്‍ഷത്തെ ഫീസുകൂടി അടച്ചാല്‍ മാത്രെമ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കൂവെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. ഏതു ഘട്ടത്തില്‍ വിദ്യാർഥി പ്രവേശനം റദ്ദുചെയ്താലും തുടർ വര്‍ഷങ്ങളിലെ ഫീസ് സ്ഥാപനം ആവശ്യപ്പെടാന്‍ പാടില്ലെന്നും സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും ഏഴു ദിവസത്തിനകം മടക്കിനല്‍കണമെന്നുമാണ് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷ​െൻറ റീഫണ്ട് പോളിസി. ഇതും സര്‍ക്കാറി​െൻറ 310/2017 ഉത്തരവ് പ്രകാരം 2017-18 അധ്യയന വര്‍ഷത്തിനുമുമ്പ് പ്രവേശനം നേടിയവര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ ലിക്വിഡേറ്റഡ് ഡാമേജസ് അടക്കേെണ്ടന്ന ഉത്തരവും എടുത്തുകാട്ടിയാണ് കമീഷ​െൻറ ഉത്തരവ്. കമീഷന്‍ അംഗം ബിന്ദു എം. തോമസാണ് കേസ് പരിഗണിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.