ചങ്ങനാശ്ശേരി: പുഴവാത് വൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രത്തിെൻറ മതിലില്‍ കഠ്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്കായി എഴുതിയ സംഭവത്തില്‍ പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന. രണ്ടുയുവാക്കള്‍ ബൈക്കിലെത്തി സ്‌പ്രേ പെയിൻറ് വാങ്ങിയതായി കണ്ടെത്തി. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിെൻറ മുഖ്യ കവാടത്തിലെ തൂണിലും ചേര്‍ന്നുള്ള മതിലിലുമായാണ് ചുവന്ന സ്‌പ്രേ പെയിൻറ് ഉപയോഗിച്ച് എഴുത്ത് നടത്തിയത്. അധികൃതരുടെ നിർദേശപ്രകാരം ചുവരെഴുത്ത് മായ്ചശേഷം പുതിയ പെയിൻറടിച്ചു് വൃത്തിയാക്കിയിരുന്നു. പെരുന്ന ബസ് സ്റ്റാന്‍ഡിൽ പാര്‍ക്ക് ചെയ്ത കെ.എസ്.ആര്‍.ടി.സി ബസുകളിലും പെരുന്നയിലെ എന്‍.എസ്.എസ് സ്ഥാപനത്തിെൻറ മതിലിലും സമാനരീതിയില്‍ സ്‌പ്രേ പെയിൻറ് ഉപയോഗിച്ച് എഴുതിയിരുന്നു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖിെൻറ മേല്‍നോട്ടത്തിലാണ് അന്വേഷണം. മന്ത്രി കെ.ടി. ജലീല്‍ ക്ഷേത്രഭാരവാഹികളുടെ സംയമനത്തെയും എടുത്ത തീരുമാനങ്ങളെയും പ്രകീര്‍ത്തിച്ച് ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് രാജപ്പന്‍ പിള്ളയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.