സുപ്രീംകോടതി വിധി സ്വാഗതാർഹം -കാതോലിക്ക ബാവ

കോട്ടയം: പിറവം സ​െൻറ് മേരീസ് പള്ളിയുടെ ഭരണം 1934ലെ ഭരണഘടനയനുസരിച്ച് നടത്തണമെന്ന സുപ്രീംകോടതി വിധി ദൈവനിശ്ചയമായി കരുതി സ്വാഗതം ചെയ്യുന്നുവെന്ന് ഒാർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് ആർക്കും ഭൂഷണമല്ല. ഇൗ വിധി അനുസരിക്കാനും സഭയിൽ സമാധാനം സ്ഥാപിക്കാനും പിറവം സ​െൻറ് മേരീസ് വലിയപള്ളി ഇടവക അംഗങ്ങൾ പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മലങ്കര സഭയിൽ ദീർഘകാലമായി നിലനിന്ന തർക്കവും വ്യവഹാരവും ഇൗ വിധിയോടെ നീങ്ങിയെന്ന് കണ്ടനാട് ഇൗസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ് പറഞ്ഞു. ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയെക്കുറിച്ച് ആർക്കെങ്കിലും അവ്യക്തത തോന്നിയിട്ടുണ്ടെങ്കിൽ ഇന്നത്തെ വിധിയോടെ അത് മാറിക്കിട്ടിയെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി ദുർവ്യാഖ്യാനം ചെയ്യുന്നവർക്കുള്ള മറുപടിയാണ് വിധിയെന്ന് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.