സംസ്ഥാന ഇൻറലിജന്‍സ് സംവിധാനം പരാജയം -സെക്കുലര്‍ കോണ്‍ഫറന്‍സ് കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനപ്രകാരം കഴിഞ്ഞദിവസം നടന്ന ഹര്‍ത്താല്‍ മുന്‍കൂട്ടി കാണുന്നതില്‍ സംസ്ഥാന ഇൻറലിജന്‍സ് സംവിധാനം പരാജയപ്പെട്ടെന്ന് നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് (എൻ.എസ്.സി). സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചതാണ്. എന്നിട്ടും മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. ഹര്‍ത്താലിന് പിന്നിലുള്ള അജണ്ടയെന്താണെന്ന് ഇൻറലിജന്‍സിന് കണ്ടെത്താനായില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ജലീല്‍ പുനലൂര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ പൊലീസിലെ ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്. ക്രിമിനലുകളെ ഒഴിവാക്കി സേനയെ സംശുദ്ധമാക്കണം. രാജ്യത്ത് എവിടെ സംഘ്പരിവാർ വെല്ലുവിളി നേരിടുേമ്പാഴും അപക്വമായ നടപടികളിലൂടെ അവരുടെ രക്ഷകരായി എത്തുന്നത് ന്യൂനപക്ഷ സമൂഹങ്ങളുടെ രക്ഷകരെന്ന് നടിക്കുന്ന ചില സംഘടനകളാണ്. ഇത്തരം കൂട്ടുകെട്ടിനെതിരെ മതനിരപേക്ഷ സമൂഹം ജാഗ്രത പുലര്‍ത്തണം. കശ്മീരില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട വിഷയത്തില്‍ പ്രതിസന്ധിയിലായ സംഘ്പരിവാറിന് രക്ഷപ്പെടാൻ കേരളത്തിൽ വഴിയൊരുക്കിയത് എസ്.ഡി.പി.ഐയാണ്. മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. നയത്തിെൻറ അടിസ്ഥാനത്തിലാണ് ഇടതുപക്ഷവുമായി സഹകരിക്കുന്നത്. മുന്നണി ബന്ധമല്ല അവസാനവാക്ക്. മതനിരപേക്ഷതക്കും ന്യൂനപക്ഷസംരക്ഷണത്തിനും വേണ്ടി പോരാട്ടം നടത്തുന്നത് ഇടതുപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് പി.എം. റസാഖ് താഴത്തങ്ങാടി, ജനറല്‍ സെക്രട്ടറി കെ.എച്ച്. സിദ്ദീഖ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.