ആഭ്യന്തര ഉൽപാദനം കുത്തനെ ഉയര്‍ത്തി പുറം വൈദ്യുതിയിലെ കുറവിന്​ പരിഹാരം, വൈദ്യുതി നിയന്ത്രണം ഒഴിവായി

തൊടുപുഴ: കരാർ പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയിലുണ്ടായ കുറവ് ഭാഗികമായി പരിഹരിച്ചു. ഇതോടെ വൈദ്യുതി നിയന്ത്രണം തൽക്കാലം ഒഴിവായി. 150 മെഗ വാട്ടി​െൻറ കുറവാണ് വ്യാഴാഴ്ച സംസ്ഥാനത്തുണ്ടായത്. കല്‍ക്കരി ക്ഷാമം മൂലം ഛത്തിസ്ഗഢിലെ ജിന്‍ഡാല്‍ പവര്‍ പ്ലാൻറില്‍ അടക്കം ഉൽപാദനം നിലച്ചതിനാല്‍ ബുധനാഴ്ച 300 മെഗ വാട്ടി​െൻറ കുറവുവന്നത് പ്രതിസന്ധിയായിരുന്നു. ആഭ്യന്തര ഉൽപാദനം ഉയര്‍ത്തിയും നേരിയ തോതിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയും പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി ലഭ്യമാക്കിയുമാണ് ഇത് പരിഹരിച്ചത്. 27.4065 ദശലക്ഷം യൂനിറ്റായിരുന്നു വ്യാഴാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിലെ ഉൽപാദനം. ഇതില്‍ 26.2689 ദശലക്ഷം യൂനിറ്റും ജലവൈദ്യുതിയായിരുന്നു. ഇടുക്കി പദ്ധതിയിലാണ് കൂടുതല്‍ ഉൽപാദിപ്പിച്ചത്. 11.298 ദശലക്ഷം യൂനിറ്റ്. പീക്ക് സമയത്ത് ഉൽപാദനം വീണ്ടും ഉയര്‍ത്തി. ചെങ്കുളം വൈദ്യുതി നിലയം മാര്‍ച്ച് 18 മുതല്‍ ഇത് അടച്ചിട്ടിരിക്കുകയാണ്. 49.847 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് വ്യാഴാഴ്ച പുറത്തുനിന്ന് എത്തിച്ചത്. കേരളത്തിനു കേന്ദ്ര വിഹിതമായി ദിവസവും 35 ദശലക്ഷം യൂനിറ്റുവരെ ലഭിക്കുന്നുണ്ട്. പുറമെ പവര്‍ പര്‍ച്ചേസ് കരാർ പ്രകാരം 25 ദശലക്ഷം യൂനിറ്റുവരെ ലഭിക്കണം. ഇതിലാണ് രണ്ടുദിവസമായി കുറവു വന്നിട്ടുള്ളത്. 1560 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം നിലവില്‍ എല്ലാ അണക്കെട്ടുകളിലുമായുണ്ട്. സംഭരണശേഷിയുടെ 38 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെക്കാള്‍ 591.636 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം കൂടുതലാണിത്. ഇടുക്കിയില്‍ ഉൽപാദനം ഉയര്‍ത്തിയതിനാല്‍ പൂർണസംഭരണശേഷിയിലെത്തിയ മലങ്കര അണക്കെട്ടി​െൻറ ഒരു ഷട്ടര്‍ വ്യാഴാഴ്ച ഉച്ചയോടെ തുറന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.