കടുത്തുരുത്തി: നാഗ്പൂർ അതിരൂപതയുടെ ആർച്ച് ബിഷപ് മാർ എബ്രഹാം വിരുത്തക്കുളങ്ങരയുടെ വിയോഗം താങ്ങാനാകാതെ കുടുംബാംഗങ്ങളും ഇടവകാംഗങ്ങളും. ഒരു മാസം മുമ്പും കല്ലറയിലെ വീട്ടിൽ എത്തി കുടുംബാംഗങ്ങളോടൊപ്പം സമയം െചലവഴിച്ച തങ്ങളുടെ പ്രിയ പോപ്പാച്ചെൻറ (മാർ എബ്രഹാം വിരുത്തക്കുളങ്ങര) വിയോഗവാർത്ത കുടുംബവും കല്ലറ ഗ്രാമവും ഞെട്ടലോടെയാണ് അറിഞ്ഞത്. അന്തരിച്ച പിതാവിെൻറ സെക്രട്ടറി ഫാ.തോമസാണ് വ്യാഴാഴ്ച പുലർച്ച അഞ്ചിന് കല്ലറയിലെ തറവാട്ടുവീട്ടിൽ താമസിക്കുന്ന സഹോദരൻ ജോസിനെ വിളിച്ചുപറയുന്നത്. പിന്നീട് രൂപത അധികൃതരും വീട്ടിൽ വിവരം അറിയിച്ചു. കല്ലറ വിരുത്തക്കുളങ്ങര ലൂക്കോസ്- ത്രേസ്യാമ്മ ദമ്പതികളുടെ നാലാമത്തെ പുത്രനാണ് എബ്രഹാം. എട്ടു സഹോദരങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മരിച്ചു. മറ്റു സഹോദരങ്ങളെല്ലാം തറവാട്ടുവീടിന് സമീപത്തുതന്നെയാണ് താമസം. തറവാട്ടിൽ താമസിക്കുന്ന ജോസിെൻറ സപ്തതി ആഘോഷത്തിനായാണ് മാർ എബ്രഹാം വിരുത്തക്കുളങ്ങര മാർച്ച് മൂന്നിന് കല്ലറയിലെ തറവാട്ടിലെത്തിയത്. 27ന് വീണ്ടും നാട്ടിലേക്ക് വരാനിരിെക്കയാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.