സ​ഫ്രഗൻ മെത്രാപ്പോലീത്തയുടെ സംസ്​കാരം ഇന്ന്​

തിരുവല്ല: അന്തരിച്ച ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും. രാവിലെ 10ന് തിരുവല്ല എസ്.സി.എസ് സ്കൂൾ മൈതാനത്ത് പ്രത്യേകം തയാറാക്കുന്ന മദ്ബഹയിലാണ് ചടങ്ങുകൾ. മാർത്തോമ സഭ അധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. ഡോ. ഗീവർഗിസ് മാർ തിയഡോഷ്യസ് ധ്യാനപ്രസംഗം നടത്തും. തിരുവല്ല സ​െൻറ് തോമസ് മാർത്തോമ പള്ളിയിൽനിന്ന് രാവിലെ 10ന് നഗരികാണിക്കൽ ആരംഭിക്കും. വ്യാഴാഴ്ച രാവിലെ എട്ടരമണിക്ക് രണ്ടാം ഭാഗം ശുശ്രൂഷ നടന്നു. സഭ അധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത, ഡോ. ഗീവർഗിസ് മാർ തിയഡോഷ്യസ്, ഡോ. യൂയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമോത്തിയോസ്, ഡോ. ഐസക് മാർ പീലക്സിനോസ്, ഡോ. എബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, തോമസ് മാർ തീത്തോസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ് തോമസ് തറയിൽ, ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, ജോഷ്വ മാർ നിക്കോദിമോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, സഖറിയാസ് മാർ അപ്രേം, ബിഷപ് തോമസ് എബ്രഹാം, മുൻ മന്ത്രി പി.സി. തോമസ്, മുൻ എം.എൽ.എ കെ. ശിവദാസൻ നായർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടരക്ക് മൂന്നാം ഭാഗം ശുശ്രൂഷ തിരുവല്ല സ​െൻറ് തോമസ് പള്ളിയിൽ നടക്കും. താൽക്കാലിക മദ്ബഹയുടെ കൂദാശ തോഴിയൂർ മലബാർ സ്വതന്ത്ര സുറിയാനി സഭ അധ്യക്ഷൻ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. എസ്.സി.എസ് കാമ്പസിൽ സ്ഥലപരിമിതിയുള്ളതിനാൽ വാഹനങ്ങൾ മുനിസിപ്പൽ സ്റ്റേഡിയത്തിനുസമീപവും മറ്റു സൗകര്യപ്രദമായ സ്ഥലങ്ങളിലും പാർക്ക് ചെയ്യണമെന്ന് സഭ സെക്രട്ടറി റവ. കെ.ജി. ജോസഫ് അറിയിച്ചു. ബസുകൾ എസ്.സി. എസ് കാമ്പസിൽ പ്രവേശിപ്പിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.