കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും അവഗണിക്കുന്നത് അനീതി ^ഇന്‍ഫാം

കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും അവഗണിക്കുന്നത് അനീതി -ഇന്‍ഫാം കാക്കനാട്: പ്രവര്‍ത്തന വൈകല്യംമൂലം സാമ്പത്തിക തകര്‍ച്ച നേരിടുന്ന സ്ഥാപനങ്ങളുടെയും കമ്പനികളുടെയും കടങ്ങളും നഷ്ടങ്ങളും എഴുതിത്തള്ളുന്ന സര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും സാധാരണക്കാരെയും നിര്‍ദയം അവഗണിക്കുന്നത് അനീതിയാണെന്ന് ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മ​െൻറ് (ഇന്‍ഫാം) ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറക്കല്‍. ആരോഗ്യകരമായ കാര്‍ഷിക സംസ്‌കാരത്തിനുമാത്രമേ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് ശക്തി പകരുന്ന ആഭ്യന്തര കമ്പോളം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കേരള ഫാര്‍മേഴ്സ് ഫെഡറേഷ​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക സംഘടന പ്രതിനിധികളുടെ സംയുക്ത നേതൃസമ്മേളനത്തി​െൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളുണ്ടാകുമ്പോള്‍ കര്‍ഷകരെ സഹായിക്കാന്‍ ധാര്‍മിക ഉത്തരവാദിത്തമുള്ള സര്‍ക്കാറുകള്‍ ഒളിച്ചോടുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ചെമ്പുമുക്ക് സ​െൻറ് മൈക്കിള്‍സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഫാര്‍മേഴ്സ് ഫെഡറേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ. മാത്യു അധ്യക്ഷത വഹിച്ചു. ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍ അവകാശ പ്രഖ്യാപനരേഖ സമര്‍പ്പിച്ചു. ഫെഡറേഷന്‍ ജന. സെക്രട്ടറി ജോഷി ജോസഫ് മണ്ണിപ്പറമ്പില്‍ സംഘടന പ്രമേയം അവതരിപ്പിച്ചു. കാംപ്കോ മംഗളൂരു മുന്‍ പ്രസിഡൻറ് കോണ്‍കോടി പദ്മനാഭന്‍, കുടക് കണ്‍സോര്‍ഷ്യം ഓഫ് പെപ്പര്‍ ഗ്രോവേഴ്സ് കോഓഡിനേറ്റര്‍ കെ.കെ. വിശ്വനാഥ്, ഡിണ്ഡിഗല്‍ ബനാന ഗ്രോവേഴ്സ് അസോസിയേഷന്‍ സെക്രട്ടറി വീര അരസ്, കര്‍ണാടക റബര്‍ പ്ലാേൻറഴ്സ് അസോസിയേഷന്‍ മംഗളൂരു പ്രസിഡൻറ് കേണല്‍ ബന്ദാരി, കമ്പം കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രസിഡൻറ് ഉദയകുമാര്‍ മനോഹര്‍, ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരി സി.കെ. മോഹനന്‍, കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ജോണി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍ വി.വി. അഗസ്റ്റ്യന്‍ കര്‍ഷക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാപ്ഷൻ ekg1 ekm kkd karshaka sanghamam കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍ കര്‍ഷക സംഘടന പ്രതിനിധികളുടെ സംയുക്ത നേതൃസമ്മേളനം ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മ​െൻറ് (ഇന്‍ഫാം) ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.