കോട്ടയം: അക്ഷരനഗരിക്ക് അലങ്കാരമായിരുന്ന ചുവർ ചിത്രങ്ങൾക്ക് അവസാന ആണിയടിച്ച് കോട്ടയം നഗരസഭ. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് കലാകാരന്മാർ ചേർന്ന് വരച്ച ചുവർ ചിത്രങ്ങൾ സംരക്ഷണമില്ലാതെ നശിക്കുകയാണ്. ഇത് സംരക്ഷിക്കാൻ നടപടി േവണമെന്ന് വിവിധ സംഘടനകൾ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ്, കോട്ടയം നഗരസഭ ആസ്ഥാനമന്ദിരത്തിലെ ചുവർ ചിത്രങ്ങൾക്ക് മുകളിൽ ചെയ്ൻറടിച്ച് നശിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. നഗരസഭയുടെ പ്രധാന കവാടത്തോടുേചർന്ന ഒാഫിസ് കെട്ടിടത്തിെൻറ ഭിത്തിയിൽ വരച്ച ചിത്രങ്ങളാണ് മായ്ച്ചത്. കെട്ടിടം മോടിപിടിപ്പിക്കാനെന്നപേരിലായിരുന്നു പെയ്ൻറടിച്ചത്. ഇതോെട മുഴുവൻ ചിത്രങ്ങളും നശിച്ചു. വർഷങ്ങൾക്കുമുമ്പാണ് ലളിതകല അക്കാദമിയുടെ നേതൃത്വത്തിൽ നിരവധി കലാകാരന്മാർ ചേർന്ന് കോട്ടയം നഗരത്തിലെ കലക്ടറേറ്റ്, ജില്ല ആശുപത്രി അടക്കം വിവിധ സ്ഥലങ്ങളിൽ ചുവർ ചിത്രങ്ങൾ വരച്ചത്. കോട്ടയത്തെ ചുവർ ചിത്രനഗരിയായും പ്രഖ്യാപിച്ചിരുന്നു. ചുവർ ചിത്രങ്ങൾ സംരക്ഷിക്കേണ്ടവർ തന്നെ അത് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കലാകാരന്മാരും വിവിധ സംഘടനകളും രംഗത്തെത്തി. കലാഹൃദയം നഷ്ടപ്പെട്ടവർ ഭരിക്കുന്നതിെൻറ പ്രശ്നങ്ങളാണ് ഇതെന്ന് കലാകാരന്മാർ കുറ്റപ്പെടുത്തുന്നു. പ്രതിഷേധമാർച്ച് അടക്കം നടത്താനൊരുങ്ങുകയാണ് വിവിധ സംഘടനകൾ. തിരുനക്കര മൈതാനത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ, അവിടെ വരച്ചിരുന്ന ചുവർ ചിത്രങ്ങളും വെള്ളപൂശി നശിപ്പിച്ചിരുന്നു. അതേസമയം, വർഷങ്ങൾ പഴക്കമുള്ള ചുവർ ചിത്രങ്ങൾ മഴയും വെയിലുമേറ്റ് പൂർണമായും നശിച്ചുപോയിരുെന്നന്നും ചിത്രങ്ങൾ പഴയതുപോലെ നിലനിർത്താൻ സാധിക്കാത്തതിനാലാണ് കെട്ടിടം മനോഹരമാക്കുന്നതിനൊപ്പം ചുവർ ചിത്രങ്ങളുണ്ടായിരുന്ന ഭാഗങ്ങളിലും പെയ്ൻറടിച്ചതെന്നും കോട്ടയം നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ. സോന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.