കോട്ടയം: നാഗ്പുർ അതിരൂപതയുടെ മെത്രാപ്പോലീത്തയും ക്നാനായ സമുദായത്തിൽനിന്നുള്ള ആദ്യ ആർച്ച് ബിഷപ്പുമായ മാർ എബ്രഹാം വിരുത്തക്കുളങ്ങരയുടെ ആകസ്മിക വേർപാടിൽ കെ.സി.ബി.സി സെക്രട്ടറി ജനറലും കോട്ടയം അതിരൂപത മെത്രാപ്പോലീത്തയുമായ മാർ മാത്യു മൂലക്കാട്ട് അനുശോചിച്ചു. കോട്ടയം: ഡോ. മാർ എബ്രഹാം വിരുത്തക്കുളങ്ങരയുടെ വിയോഗത്തിൽ കെ.സി.സി കോട്ടയം അതിരൂപത സമിതി അനുശോചിച്ചു. ചൈതന്യ പാസ്റ്ററൽ സെൻററിൽ കെ.സി.സി അതിരൂപത പ്രസിഡൻറ് സ്റ്റീഫൻ ജോർജിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഷൈജി ഒട്ടപ്പള്ളി, സാബു മുണ്ടകപ്പറമ്പിൽ, ബാബു കദളിമറ്റം, തൂഫാൻ തോമസ്, ജേക്കബ് വാണിയംപുരയിടം, പ്രഫ. തോമസ് മുല്ലപ്പള്ളിൽ, ജോസ് തൊട്ടിയിൽ, ബേബി മുളവേലിപ്പുറം എന്നിവർ അനുശോചിച്ചു. ടാങ്കർ ലോറി ബ്രേക്ക്ഡൗണായി ഗതാഗതതടസ്സം വാഴൂർ: ടാങ്കർ ലോറി റോഡിന് കുറുകെ ബ്രേക്ക് ഡൗണായി ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ 8.30ന് കൊടുങ്ങൂർ-മണിമല റോഡിലാണ് സംഭവം. ഇതേതുടർന്ന് റോഡിൽ അരമണിക്കൂറിലേറെ നേരം ഗതാഗതം തടസ്സപ്പെട്ടു. എസ്.വി.ആർ.വി.എൻ.എസ്.എസ് കോളജിന് സമീപം വളവിൽ നിർമാണ ആവശ്യത്തിനുള്ള സാധനങ്ങളുമായി പോയ ടാങ്കർ ലോറിയാണ് തകരാറിലായത്. തുടർന്ന് മണിമല ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊടുങ്ങൂർ അമ്പലം റോഡ് വഴി തിരിച്ചുവിട്ടു. പിന്നീട് ലോറി മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.