കോട്ടയം: സംസ്ഥാന വനിത കമീഷൻ അദാലത്ത് വെള്ളിയാഴ്ച രാവിലെ 10ന് ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. കമീഷൻ മുമ്പാകെ പൊതുജനങ്ങൾക്ക് പരാതി നൽകാം. ലൈഫ് മിഷൻ പദ്ധതി: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് നൂറുശതമാനത്തിലേക്ക് കോട്ടയം: സംസ്ഥാന സർക്കാറിെൻറ ലൈഫ് മിഷൻ പദ്ധതിയുടെ പൂർത്തീകരണത്തിൽ ജില്ലയിൽ വാഴൂർ ബ്ലോക്ക് ഒന്നാം സ്ഥാനത്തേക്ക്. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച പദ്ധതിയിൽ കറുകച്ചാൽ, ചിറക്കടവ്, കങ്ങഴ, നെടുങ്കുന്നം, വെള്ളാവൂർ, വാഴൂർ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന വാഴൂർ ബ്ലോക്കിൽ 71 വീടാണ് പൂർത്തീകരിക്കാനുണ്ടായിരുന്നത്. ഇതിൽ കങ്ങഴ, കറുകച്ചാൽ, ചിറക്കടവ്, വെള്ളാവൂർ പഞ്ചായത്തുകൾ പദ്ധതിയുടെ ആദ്യഘട്ടത്തിൽ നൂറിെൻറ മികവിലെത്തി. ബ്ലോക്കിെൻറ ഐ.എ.വൈ പദ്ധതി പ്രകാരമുള്ള 43 വീടുകളുടെ നിർമാണം പാതിവഴിയിൽ നിലച്ചിരുന്നു. അതിൽ 42 എണ്ണത്തിെൻറയും പണി പൂർത്തിയാക്കി. ഒരു വീടിെൻറ നിർമാണം അവസാന ഘട്ടത്തിലാണ്. ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകും. പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് പൂർത്തികരിക്കേണ്ട 16 വീടുകളിൽ രണ്ടെണ്ണം മാത്രമാണ് പണി പൂർത്തിയാക്കാനുള്ളത്. ഇതിൽ ആർ.െഎ.ടി പാമ്പാടിയുടെ സഹായത്തോടെ നിർമിക്കുന്ന വീട് ഉടൻ പൂർത്തിയാകും. പട്ടികജാതി വകുപ്പ് അനുവദിച്ച എട്ട് വീടിെൻറയും നിർമാണം പൂർത്തിയായി. ഇതിൽ അെഞ്ചണ്ണം കറുകച്ചാൽ പഞ്ചായത്തിലാണ്. വാഴൂർ ബ്ലോക്കിൽ പട്ടികവർഗ ലിസ്റ്റിലുള്ള നാലുവീടും പൂർത്തിയായി. പട്ടികവിഭാഗത്തിലും നൂറുശതമാനം നേട്ടമുണ്ട്. മഞ്ഞപ്പിത്തം: കിടങ്ങൂരിൽ രോഗപ്രതിരോധം ശക്തമാക്കി കോട്ടയം: കിടങ്ങൂരിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ ബോധവത്കരണവും പരിശോധന നടപടികളും ശക്തമാക്കിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത 10ാം വാർഡിലെ എല്ലാ കിണറുകളും സൂപ്പർ ക്ലോറിനേറ്റ് ചെയ്യാനും ഭവന സന്ദർശനം നടത്തി പനിബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും അംഗൻവാടി, ക്ലബുകൾ, അസോസിയേഷനുകൾ, സാമൂഹികാധിഷ്ഠിത സംഘടനകൾ എന്നിവയിലൂടെ രോഗപ്രതിരോധ നടപടി സംബന്ധിച്ച ബോധവത്കരണം നടത്താനും നടപടിയെടുത്തതായി ഡി.എം.ഒ അറിയിച്ചു. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത വാർഡിൽ 28 വീടുകളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. മഞ്ഞപ്പിത്തം ബാധിച്ച ഹോസ്റ്റിലേക്ക് വെള്ളം നൽകിയിരുന്ന കിണറ്റിലെ വെള്ളത്തിെെൻറ സാമ്പിൾ പരിശോധനക്കയച്ചു. ജില്ലയിലെ ഹോസ്റ്റലുകൾ, ഭക്ഷണശാലകൾ, വഴിയോര ഭക്ഷണവിതരണ കേന്ദ്രങ്ങൾ, ഐസ് പ്ലാൻറുകൾ, ഹോട്ടലുകൾ, ഇതര സംസ്ഥാന തൊഴിലാളി താമസസ്ഥലങ്ങൾ, ടാങ്കർ ലോറികൾ എന്നിവയിൽ ജില്ല മെഡിക്കൽ ഓഫിസ്, ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ 21ന് പരിശോധന നടത്തും. കിടങ്ങൂരിൽ ജില്ല മെഡിക്കൽ ഓഫിസിെൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ സ്ഥാപനങ്ങളുടെ ശുചീകരണനിലവാരം പരിശോധിച്ച് നടപടിയെടുക്കുമെന്നും ഡി.എം.ഒ അറിയിച്ചു. ജാഗ്രതോത്സവം: പരിശീലനം കോട്ടയം: ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അവധിക്കാല ബോധവത്കരണം നൽകുന്ന പരിശീലനാർഥികൾക്കുള്ള പരിശീലനം കിലയുടെ നേതൃത്വത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ ഉഴവൂർ േബ്ലാക്ക് പഞ്ചായത്തിൽ നടക്കും. സർക്കാറിെൻറ ഹരിതകേരള മിഷെൻറ ഭാഗമായി ഉഴവൂർ േബ്ലാക്കിനുകീഴിലെ എട്ട് പഞ്ചായത്തുകളിൽ ഒരു വർഷം നീളുന്ന ആരോഗ്യ ജാഗ്രത കാമ്പയിനും തുടക്കമായി. വീടുകയറിയുള്ള ബോധവത്കരണം, പൊതുസ്ഥലങ്ങളുടെ ശുചീകരണം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ എന്നിവയും പദ്ധതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.