പത്തനംതിട്ട: കലക്ടർക്ക് എതിരെ ഭരണകക്ഷിയായ സി.പി.എം നടത്തിവന്ന സമരവും വെല്ലുവിളിയും പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് അറിഞ്ഞത് കലക്ടർ നിർബന്ധിത അവധിയിൽ പ്രവേശിച്ച ശേഷം. കലക്ടർക്ക് എതിരെയുള്ള പരസ്യമായ വെല്ലുവിളി ആസ്വദിച്ച കോൺഗ്രസ് നേതൃത്വം ഒടുവിൽ പ്രതികരണവുമായി രംഗത്തുവന്നു. കലക്ടർ അവധിയിൽ പോകാനിടയായ സാഹചര്യങ്ങളെ കുറിച്ച് വിജലൻസ് അന്വേഷിക്കണമെന്നാണ് ഡി.സി.സിയുടെ ആവശ്യം. ചെങ്ങറ സമരഭൂമിയുമായി ബന്ധപ്പെട്ടായിരുന്നു കലക്ടർക്ക് എതിരെ സി.പി.എം ജില്ല നേതൃത്വം പരസ്യമായി രംഗത്ത് വന്നത്. പിന്നീട് ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി പ്രകാരം ഭൂമി പൊന്നും വിലയ്ക്ക് എടുക്കുന്നതിൽ അഴിമതിയുണ്ടെന്ന കലക്ടറുടെ കണ്ടെത്തലും ഭൂമി വാങ്ങാൻ അനുമതി നിഷേധിച്ചതുമാണ് സി.പി.എം നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ജില്ലയിൽ ടൂറിസം പദ്ധതികൾക്കായി ഡി.ടി.പി.സി ആവശ്യപ്പെട്ട ഭൂമി വിട്ടുനൽകാത്തതും മറ്റൊരു കാരണമായി. കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയാണ് ഭരണകക്ഷി നിലപാട് വ്യക്തമാക്കിയത്. വനിത കലക്ടർക്ക് എതിരെയുള്ള സി.പി.എം ജില്ല സെക്രട്ടറിയുടെ പ്രകോപനമായ പ്രസംഗം വിമർശനത്തിനും കാരണമായി. പരസ്യമായി ഉദ്യോഗസ്ഥരെ വിമർശിക്കുന്നത് ശരിയല്ലെന്നും പരാതിയുള്ളവർ ഭരണനേതൃത്വത്തെ അറിയിക്കണമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറെഞ്ഞങ്കിലും കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുന്നതിന് സി.പി.െഎക്ക് തടസ്സമായില്ല. ഇതൊക്കെ നടക്കുേമ്പാഴും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ മൗനത്തിലായിരുന്നു. ജില്ലയിൽ രാഷ്ട്രീയ കക്ഷികൾ തമ്മിൽ നിലനിൽക്കുന്ന പരസ്പരധാരണയാണ് ഇതിന് കാരണമെന്നാണ് ഡി.സി.സി നേതൃനിരയിലുള്ളവർ തന്നെ പറയുന്നത്. പൊലീസുമായി ബന്ധപ്പെട്ടതടക്കം നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതൊന്നും യു.ഡി.എഫ് ഏറ്റെടുക്കുന്നില്ലെന്ന പരാതിയും ഡി.സി.സി ഭാരവാഹികളിൽ ചിലർക്കുണ്ട്. ഒടുവിൽ കലക്ടർ നിർബന്ധിത അവധിയിൽ പോയതിനുശേഷമാണ് ഡി.സി.സി ഉറക്കമുണർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.