കട്ടിലിൽനിന്ന്​ വീണ്​ ഒന്നര വയസ്സുകാരൻ മരിച്ചു

അയർക്കുന്നം: . അയർക്കുന്നം താളിക്കല്ലിനുസമീപം കുന്തംചാരിയിൽ ജോയിയുടെ മകൻ അലക്സാണ് മരിച്ചത്. കുഞ്ഞി​െൻറ മാതൃവീടായ ഉപ്പുതറയിൽ ബുധനാഴ്ച രാത്രി എട്ടിനാണ് സംഭവം. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് ചേപ്പുംപാറ മർത്തമറിയം പള്ളി സെമിത്തേരിയിൽ. മാതാവ്: റോളജി ഉപ്പുതറ കരിപ്പള്ളിൽ കുടുംബാംഗമാണ്. സഹോദരൻ: അലൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.