പൊൻകുന്നം: ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം മുതൽ പൊൻകുന്നം ഇരുപതാംമൈൽ വരെ കെ.എസ്.ഇ.ബി പുതിയ 11 കെ.വി ലൈൻ കേബിളായി സ്ഥാപിക്കുന്നതിന് കരാറായി. നിലവിലെ കെ.വി ലൈനിനുപകരം ആധുനിക സാങ്കേതികവിദ്യയിലുള്ള എ.ബി.സിയാണ് (ഏരിയൽ ബഞ്ചിങ് കേബിൾ) സ്ഥാപിക്കുന്നത്. പദ്ധതിക്ക് കേന്ദ്രഫണ്ടായ രണ്ടരക്കോടിയാണ് വിനിയോഗിക്കുന്നത്. കാഞ്ഞിരപ്പള്ളി സബ് സ്റ്റേഷൻ മുതൽ ടി.ബി റോഡ് വഴി കുന്നുംഭാഗത്ത് ഇരുപതാംമൈൽ വരെയാണ് ആദ്യഘട്ടം. രണ്ടുമാസത്തിനകം പണിപൂർത്തിയാക്കാനാണ് നീക്കം. ഇക്കാലയളവിൽ പകൽ വൈദ്യുതി തടസ്സമുണ്ടാകും. നിലവിലെ 11 കെ.വി ലൈൻ കേബിൾ വഴിയാകുന്നതോടെ ഇത്രയും ഭാഗത്തെ ട്രാൻസ്‌ഫോർമറുകൾ വൈദ്യുതി തടസ്സമില്ലാതെ മുഴുവൻ സമയവും പ്രവർത്തിക്കും. ഇതുസംബന്ധിച്ച് പൊൻകുന്നം വൈദ്യുതി ഭവനിൽ വെള്ളിയാഴ്ച രാവിലെ 11ന് ഉപഭോക്താക്കളുടെയും വ്യാപാരികളുെടയും യോഗം കെ.എസ്.ഇ.ബി അധികൃതർ വിളിച്ചിട്ടുണ്ട്. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ 13കാരൻ ഗുരുതരാവസ്ഥയിൽ ഗാന്ധിനഗർ: കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ 13കാരൻ ഗുരുതരാവസ്ഥയിൽ. പാമ്പാടി കോത്തല കരിമ്പിൻമാലയിൽ മോഹനെൻറ മകൻ അരവിന്ദാണ് (13) അപകടത്തിൽപെട്ടത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കോത്താലച്ചിറകുളത്തിൽ കുളിക്കുമ്പോഴായിരുന്നു അപകടം. ഉച്ചക്കുശേഷം അരവിന്ദും കൂട്ടുകാരും സമീപെത്ത ഹൈസ്കൂൾ ഗ്രൗണ്ടിൽ കളിച്ചശേഷം കുളിക്കാനിറങ്ങി. നീന്തുന്നതിനിടെ വെള്ളത്തിൽ താഴുകയായിരുന്നു. കൂടെയുള്ളവർ കരയിൽ കയറി ബഹളം െവച്ചതിനെത്തുടർന്ന് സമീപവാസികൾ ഓടിയെത്തി കുളത്തിൽനിന്ന് അരവിന്ദനെ കരക്കെടുത്തു. ഉടൻ പാമ്പാടി ഗവ. ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ അരവിന്ദിെൻറ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അനുശോചിച്ചു ചങ്ങനാശ്ശേരി: അന്തരിച്ച ആർച്ച് ബിഷപ് എബ്രഹാം വിരുത്തക്കുളങ്ങര സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച ആളായിരുെന്നന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ അനുശോചിച്ചു. ചങ്ങനാശ്ശേരി: സ്നേഹോഷ്മള ബന്ധങ്ങൾ പുലർത്തിയിരുന്ന ഉത്തമനായ ആചാര്യേശ്രഷ്ഠനായിരുന്നു ആർച്ച് ബിഷപ് എബ്രഹാം വിരുത്തക്കുളങ്ങരയെന്ന് ചങ്ങനാശ്ശേരി അതിരൂപ മെത്രാപ്പോലീത്ത ജോസഫ് പെരുന്തോട്ടം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.