വൈക്കത്ത് ഭക്ഷ്യസുരക്ഷ സർക്കിൾ ഓഫിസ്​ അനുവദിച്ചു

വൈക്കം: മണ്ഡലത്തിൽ പുതുതായി ഭക്ഷ്യസുരക്ഷ സർക്കിൾ ഓഫിസ് അനുവദിച്ചതായി സി.കെ. ആശ എം.എൽ.എ അറിയിച്ചു. തലയോലപ്പറമ്പ് പഞ്ചായത്തിലെ പൊതിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഓഫിസി​െൻറ ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. ഉദ്ഘാടന ചടങ്ങിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ രാജു, ജില്ല പഞ്ചായത്ത് അംഗം കല മങ്ങാട്ട്, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.ജി മോഹനൻ എന്നിവർ പെങ്കടുക്കും. നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി; ആർക്കും പരിക്കില്ല പൊൻകുന്നം: പൊൻകുന്നം-പാലാ സംസ്ഥാനപാതയിൽ അട്ടിക്കലിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. വ്യാഴാഴ്ച പുലർച്ച രണ്ടിന് നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയി മടങ്ങിവരും വഴിയാണ് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിയതാകാം അപകടമെന്ന് കരുതുന്നു. ചുങ്കപ്പാറ പെരുെമ്പട്ടി സ്വദേശികളായ മൂന്നുപേരാണ് കാറിൽ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.