ആഗോള ജൈവസംഗമവും പ്രദർശനവും ശനിയാഴ്​ച മുതൽ

കോട്ടയം: എം.ജി. സർവകലാശാലയിലെ അന്തർ സർവകലാശാല സുസ്ഥിര ജൈവകൃഷി പഠനകേന്ദ്രം സംഘടിപ്പിക്കുന്ന ആഗോള ജൈവസംഗമവും പ്രദർശനവും ശനിയാഴ്ച ആരംഭിക്കും. കോട്ടയം സി.എം.എസ് കോളജിൽ ഇൗ മാസം 24വരെ നടക്കുന്ന പ്രദർശനത്തിൽ വിദേശ കാർഷിക ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന അന്താരാഷ്ട്ര സെമിനാർ, ജൈവകൃഷി പരിശീലന കളരികൾ, ജൈവഭക്ഷ്യ, കാർഷിക പ്രദർശനം, കാർഷിക ചലച്ചിത്രമേള , തത്സമയ ചിത്രരചനയും പ്രദർശനവും, 'സമക്ഷം' ഫീച്ചർ ഫിലിം നിർമാണം, കലാസന്ധ്യകൾ എന്നിവ നടക്കും. ഇതിനൊപ്പം ഭക്ഷ്യശാലയും പ്രവർത്തിക്കും. പരമ്പരാഗത നാടൻ ഭക്ഷണശാലക്കൊപ്പം ആദിവാസികൾ തയാറാക്കുന്ന പ്രത്യേക ആരോഗ്യപാനീയ വിഭവങ്ങളും ലഭ്യമാകും. ശനിയാഴ്ച വൈകീട്ട് 4.30ന് ജൈവഭക്ഷ്യ പ്രദർശനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷതവഹിക്കും. ഞായറാഴ്ച വൈകീട്ട് 4.45ന് ആഗോള ജൈവസംഗമം മന്ത്രി അഡ്വ. മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച വൈകീട്ട് ആറിന് ജൈവസംഗമ സമാപനചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിക്കും. അന്താരാഷ്ട്ര സെമിനാറിൽ ശാസ്ത്രം, ആരോഗ്യം, പരിസ്ഥിതി, സംസ്കാരം, മാധ്യമം, കർഷകർ, വാണിജ്യം എന്നീ മേഖലകളിലായി പ്രബന്ധാവതരണങ്ങളും ചർച്ചകളും നടക്കും. സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുടെ 80ഒാളം പ്രദർശന-വിൽപന സ്റ്റാളുകളുണ്ടാകും. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ശനിയാഴ്ചമുതൽ സി.എം.എസ് കോളജിലെ ജോസഫൈൻ ഹാളിൽ പരിസ്ഥിതി, കാർഷിക ഫിലിം ഫെസ്റ്റിവൽ നടക്കും. കൃഷി, പരിസ്ഥിതി, കാലാവസ്ഥ, ജൈവജീവനരീതികൾ തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണ് സിനിമ പ്രദർശനം. സ്റ്റാളുകളിൽ രാവിലെ 10മുതൽ വൈകീട്ട് എട്ടുവരെ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണെന്ന് വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. േപ്രാ വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എ. ജോസ്, ഡോ. പി.കെ. പദ്മകുമാർ, സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ. റോയ് സാം ദാനിയൽ, രജിസ്ട്രാർ എം.ആർ. ഉണ്ണി, പ്രഫ. എ.പി. തോമസ്, ഡോ. സന്തോഷ് പി. തമ്പി, ജി. ശ്രീകുമാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.