ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസത്തിന് കാരണം സപ്ലിമെൻററി പരീക്ഷകൾ -വൈസ് ചാന്‍സലര്‍ കോട്ടയം: ഫാസ്റ്റ് ട്രാക് സംവിധാനം വഴിയുള്ള ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസത്തിന് കാരണം വിദ്യാര്‍ഥികള്‍ സപ്ലിമെൻററി പരീക്ഷ എഴുതിയതാണെന്ന് എം.ജി. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യൻ. ആദ്യ സെമസ്റ്ററില്‍തന്നെ നാലും അഞ്ചും സപ്ലിമെൻററി പരീക്ഷയെഴുതിയവരുണ്ട്. ഇവരുടെ ഉത്തരക്കടലാസുകളും മറ്റു രേഖകളും വിശദ പരിശോധനക്ക് വിധേയമാക്കിയശേഷം മാത്രെമ സര്‍ട്ടിഫിക്കറ്റ് നൽകാൻ കഴിയൂ. ഇത് പരിശോധിക്കാൻ സമയമെടുക്കുന്നതിനാലാണ് കാലതാമസമുണ്ടാകുന്നത്. എങ്കിലും മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി അപേക്ഷിച്ച് പരമാവധി 45 ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറുണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരുെട ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തോറ്റിട്ടില്ലാത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തിൽ തന്നെയാണ് ഇപ്പോഴും ലഭിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. എം.ജിയിലെ ഏകജാലക സംവിധാനത്തിലെ തകരാര്‍ പരിഹരിക്കാൻ സെര്വറിെൻറ ശേഷി ഉയര്‍ത്തുകയാണ്. ഒരേസമയം കൂടുതൽ വിദ്യാര്‍ഥികള്‍ വെബ്‌സൈറ്റിനെ ആശ്രയിക്കുേമ്പാഴാണ് സെര്‍വര്‍ തകരാറിലാകുന്നത്. അവസാനദിവസം ഫീസ് അടക്കുന്നതാണ് പലപ്പോഴും പ്രശ്നങ്ങൾക്കിടയാക്കുന്നത്. വളരെ ചെറിയ ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രെമ ഫീസടക്കാൻ കഴിയാത്തതിെൻറ പ്രശ്‌നമുണ്ടാകാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.