സോഷ്യൽ മീഡിയ പ്രചാരണംെകാണ്ട് മാത്രം സിനിമ വിജയിക്കില്ല -ജയരാജ് കോട്ടയം: സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം സിനിമയുടെ വിജയത്തിൽ നിർണായക ഘടകമാണെന്ന് കരുതുന്നില്ലെന്ന് സംവിധായൻ ജയരാജ്. മികച്ച സിനിമയാണെങ്കിൽ അത് ജനങ്ങളിൽ എത്തുകതന്നെ ചെയ്യും. സോഷ്യൽ മീഡിയയിലെ പ്രചാരണംെകാണ്ട് മാത്രം സിനിമ വിജയിക്കില്ല. സിനിമ മോശമാണെങ്കിൽ സോഷ്യൽ മീഡിയയിലൂെട എത്ര പ്രചാരണം നടത്തിയാലും വിജയിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അവാർഡ് നേട്ടത്തിെൻറ സന്തോഷം പങ്കിട്ട് കോട്ടയം പ്രസ് ക്ലബിെൻറ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു ജയരാജ്. അടിസ്ഥാന വിദ്യാഭ്യാസത്തിനപ്പുറം ജീവിതവീക്ഷണമാണ് മികച്ച സിനിമകളുടെ അടിസ്ഥാനം. നിശ്ചിത യോഗ്യതയില്ലാത്ത എന്നാൽ, ജീവിതാനുഭവങ്ങൾ ഏറെയുള്ളവരെ സിനിമ പഠിപ്പിക്കാൻ അക്കാദമി തുറക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. 18വയസ്സ് തികഞ്ഞ ആർക്കും ഇവിടെ സിനിമ പഠിക്കാം. അഭിനയം, സംവിധാനം, തിരക്കഥ രചന എന്നിങ്ങനെ സിനിമയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പഠിപ്പിക്കുന്ന അക്കാദമിയാണ് ലക്ഷ്യമിടുന്നത്. പഠനത്തിന് പണവും തടസ്സമാകില്ല. ജീവിതാനുഭവങ്ങൾ ഉള്ളവർക്ക് സിനിമയുടെ സാേങ്കതികവിദ്യകൂടി പകർന്നുനൽകിയാൽ ലോക നിലവാരത്തിലുള്ള സിനിമകൾ പിറവിയെടുത്തേക്കാം. അത്തരമൊരു സ്വപ്നമാണ് അക്കാദമിക്കുപിന്നിൽ. ഏത് സ്ഥലം, എന്നു തുടങ്ങും എന്നീ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. ഒറ്റാലിനുമുമ്പ് തനിക്ക് ധാരാളം പരാജയങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. എല്ലാക്കാലത്തും അസഹിഷ്ണുതയും വർഗീയ ചേരിതിരുവുകളുമുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ വേണ്ടത്ര പരിഗണിക്കാതെ പോവുന്നതിനെക്കുറിച്ച് പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. കുമരകം തെൻറ ഭാഗ്യലൊക്കേഷനായി മാറി. ഒറ്റാലും ഭയാനകവും ഒരേ സ്ഥലത്താണ് ഷൂട്ട് ചെയ്തത്. രണ്ടും ദേശീയ അംഗീകാരം സ്വന്തമാക്കി. കോട്ടയത്തിെൻറ മണ്ണും ഇവിടെനിന്ന് ലഭിച്ച ജീവിതാനുഭവങ്ങളുമാണ് തെൻറ സിനിമകളുടെ ഉറവിടം. തിരുനക്കര അമ്പലത്തിെൻറ പടവുകളിൽ ഇരുന്ന് സിനിമയെക്കുറിച്ച് ഏറെ സ്വപ്നങ്ങൾ കണ്ടിരുന്നു. തകഴിയുെട രണ്ടിടങ്ങഴി സിനിമയാക്കാൻ താൽപര്യമുണ്ട്. ഭയാനകത്തിെൻറ റിലീസ് മേയിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഭയാനകത്തിലെ അഭിനേതാവ് വൈഷ്ണവിയും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.