പകർച്ചപ്പനി ബാധിച്ച കുട്ടികളെ പരീക്ഷ എഴുതിച്ചില്ല: നടപടി സാ​േങ്കതിക വിദ്യാഭ്യാസ ഡയറക്​ടർ ഇടപെട്ട്​ തിരുത്തി

മുട്ടം(തൊടുപുഴ): പകർച്ചപ്പനി ബാധിച്ച വിദ്യാർഥികളെ പരീക്ഷ പൂർത്തിയാക്കിപ്പിക്കാതെ പറഞ്ഞയച്ച സംഭവത്തിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഇടപെടൽ. അസുഖം ഭേദമായെന്ന ഡോക്ടറുടെ സാക്ഷൃപത്രം ഹാജരാക്കുന്ന വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ഡയറക്ടർ മുട്ടം പോളിടെക്നിക് പ്രിൻസിപ്പലിനോട് നിർദേശിച്ചു. ഇതേതുടർന്ന് രണ്ട് വിദ്യാർഥികൾക്ക് പൊതുപരീക്ഷ എഴുതാൻ അവസരമൊരുങ്ങി. എബിൻ ജോസ്, റെജു തോമസ് എന്നീ വിദ്യാർഥികൾക്ക്‌ ഡോക്ടറുടെ സാക്ഷ്യപത്രം ലഭിച്ചതിനെത്തുടർന്നാണിത്. വിഷ്ണു സുരേഷി​െൻറ കാര്യത്തിൽ തീരുമാനമായില്ല. സാക്ഷ്യപത്രം ലഭിച്ച രണ്ട് വിദ്യാർഥികൾ വ്യാഴാഴ്ച പരീക്ഷക്ക് ഹാജരാകും. നഷ്ടമായ ഒരു പരീക്ഷ കുട്ടികൾ സപ്ലിമ​െൻററിയായി എഴുതണം. മുട്ടം പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ വിഭാഗത്തിൽ പഠിക്കുന്ന എബിൻ ജോസ്, വിഷ്ണു സുരേഷ്, റെജു തോമസ് എന്നീ വിദ്യാർഥികളെയാണ് പരീക്ഷ എഴുതി പകുതിയായപ്പോൾ കഴിഞ്ഞദിവസം അധികൃതർ ഇറക്കിവിട്ടത്. പകർച്ചപ്പനി ബാധിച്ചവർക്ക് പരീക്ഷ എഴുതാൻ അനുമതിയില്ലെന്ന് പറഞ്ഞായിരുന്നു ഇത്. സംഭവം പത്രമാധ്യമങ്ങളിൽ വാർത്ത യായതിനെത്തുടർന്നാണ് ഡയറക്ടർ ഇടപെട്ടത്. വിദ്യാർഥികളുടെ അഭ്യർഥനമാനിച്ച് മൂന്നുപേർക്ക് പ്രത്യേക മുറി സജ്ജീകരിക്കുകയും ഇവരെ പരീക്ഷയെഴുതാൻ അനുവദിക്കുകയുമായിരുന്നു. എന്നാൽ, പരീക്ഷയെഴുതി പകുതിയായപ്പോൾ നിയമപ്രകാരം പരീക്ഷയെഴുതാൻ സാധ്യമല്ലെന്നുപറഞ്ഞ് ഉത്തരക്കടലാസുകൾ മടക്കിവാങ്ങി പറഞ്ഞയച്ചതാണ് വിവാദമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.