തൊടുപുഴ: ഇൻസയും (ഇന്ത്യൻ സൊസൈറ്റി ഒാഫ് ഒാഥേഴ്സ്) സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷനും ചേർന്ന് കുട്ടികൾക്കായി തൊടുപുഴ െഎ.എം.എ ഹാളിൽ നടത്തുന്ന നാലുദിവസത്തെ കലാസാഹിത്യ പ്രതിഭ ക്യാമ്പിന് തുടക്കമായി. ഡോ. മാത്യൂസ് വെമ്പിള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇൻസ ബ്രാഞ്ച് പ്രസിഡൻറ് സുകുമാർ അരിക്കുഴ, സെക്രട്ടറി സജിത ഭാസ്കർ, സ്പോർട്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് സലിംകുട്ടി തുടങ്ങിയവർ പെങ്കടുത്തു. ചിത്രകല അധ്യാപകൻ പി.പി. മോഹനൻ ക്ലാസ് നയിച്ചു. കവിത, കഥ, നാടൻപാട്ട് എന്നിവയുടെ ക്ലാസുകൾ വരുന്ന ദിവസങ്ങളിലുണ്ടാകും. ഫോൺ: 9446540058. പാറമടയിൽനിന്ന് കല്ലുകൾ അടർന്നുവീണു കാഞ്ഞാർ: നാട്ടുകാരുടെ എതിർപ്പുമൂലം പ്രവർത്തനം നിർത്തിവെച്ചിരിക്കുന്ന കൈപ്പപാറമടയിൽനിന്ന് കല്ലുകൾ അടർന്നുവീണു. ചൊവ്വാഴ്ച അർധരാത്രിക്കുശേഷമാണ് സംഭവം. ഒഴിവായത് വൻ ദുരന്തമാണെന്ന് സമീപവാസികൾ. കുടിവെള്ളത്തിനായി നിരവധി ആളുകൾ എത്തിച്ചേരുന്ന കുടയത്തൂർ പഞ്ചായത്ത് ഓലിയുടെ ഭാഗത്തുവരെ കല്ലുകൾ ഉരുണ്ടുവന്നു. ഇതിനു സമീപത്താണ് കൈപ്പ പാറമട വിരുദ്ധ സമരസമിതിയുടെ സജീവ പ്രവർത്തകനായ അജീഷ് സെബാസ്റ്റ്യെൻറ വീട്. പാറക്കല്ലുകൾ മരങ്ങളിൽ തട്ടി വേഗം കുറഞ്ഞതുകൊണ്ട് അപകടം ഒഴിവായി. വീടിനും ആളുകൾക്കും അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടു. ഏതാനും ദിവസം മുമ്പും ഇതുപോലേ കല്ലുകൾ ഉരുണ്ടുവന്നിരുന്നു. തുടർച്ചയായ മഴമൂലം വൻ കല്ലുകൾ ഉരുളാനുള്ള സാധ്യത നിലനിൽക്കുകയാണ്. ഇൗ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാതെ, പാറമട പ്രവർത്തിപ്പിക്കാൻ നീക്കം തുടർന്നാൽ പ്രതിഷേധം ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.